National News

ഛത്തീസ്ഗഢ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

  • 31st January 2024
  • 0 Comments

ഛത്തീസ്ഗഢ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അമർജീത് ഭഗത്തിൻ്റെ അംബികാപുരിയിലെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റൈഡ്. ഛത്തീസ്ഗഡിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള സംയുക്ത സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ മുതൽ ഐടി സംഘം രേഖകൾ പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം മുൻ മന്ത്രിയുടെ അനുയായികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഭഗത്തിൻ്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നടപടിക്ക് പിന്നിലെ […]

Local News

ദുരിതകാലത്തെ നേരിടാൻ സഹായ ഹസ്തവുമായി പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻ പൊയ്യയിൽ

കുന്ദമംഗലം: കൊറോണ ഭീതിയിൽ ലോക്ക്ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ നാടനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നാനൂറില്പരം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തുകൊണ്ട് പൊയ്യയിൽ – പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. സമീപ പ്രദേശങ്ങളായ പണിക്കരങ്ങാടി, തീക്കുനി, കക്കോട്ടിരി, പൊയ്യ എന്നിവിടങ്ങളിലെ വീടുകളിലാണ് പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻന്റെ സന്നദ്ധപ്രവർത്തകർ പച്ചക്കറികിറ്റുകൾ വിതരണം ചെയ്തത്. സെക്രട്ടറി ശ്രീ. മഹേന്ദ്രൻ. പി. എം അധ്യക്ഷനായ ചടങ്ങിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ. പ്രഭാകരൻ ചെറിയേരി പച്ചക്കറികിറ്റുകളുടെ വിതരണോൽഘാടനം നിർവഹിച്ചു. വിതരണപ്രവർത്തനങ്ങൾക്ക് റെസിഡന്റ്‌സ് […]

Local

128 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കി ചേതന റസിഡന്‍സ് അസോസിയേഷന്‍

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളന്നൂരില ചേതന റസിഡന്‍സ് അസോസിയേഷന്‍ കൊറോണയെന്ന ഈ മഹാമാരിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന തങ്ങളുടെ പ്രവര്‍ത്തന പരിധിയിലുള്ള 128 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം അടിയന്തര ധനസഹായമായി നല്‍കി. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടുംബങ്ങള്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ അവരുടെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് ഈ തീരുമാനം. റെസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് വെറും രണ്ടര വര്‍ഷമായിട്ടേയുളളു. അതിനിടയിലാണ് ഇത്തരത്തില്‍ വലിയൊരു സഹായത്തിന് അസ്സോസിയേഷന്‍ മുന്നിട്ടിറങ്ങുന്നത്. സാമുഹിക അകലം എന്ന നിര്‍ദ്ദേശം പാലിച്ചു കൊണ്ടു […]

Local

ഐ ഐ എം ഏരിയ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കുന്ദമംഗലം : ഐ ഐ എം ഏരിയ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി നെടുങ്കണ്ടത്തിൽ ഷൗക്കത്തലിയെയും സെക്രട്ടറിയായി സുധാകരൻ എ ശ്രീ കൃപയെയും തിരഞ്ഞെടുത്തു . വൈസ് -പ്രസിഡന്റ്: ശൈലേന്ദ്രൻ അടുക്കത്ത് പറമ്പത്ത്, ജോയിന്റ്സെക്രട്ടറി: മോഹനൻ പി.കെ, ട്രഷറർ: വിജു അമൃത നാഥൻ മാസ്റ്റർ. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ : സഹദേവൻ നായർ ,ബൈജു.വി.പി.,ശശിധര വാര്യർ,ജോസ് കണ്ണാടി തുണ്ടിയിൽ,ഷാജി അടുക്കത്ത്,ബിന്ദു അടുക്കത്ത്,ശ്രീധരൻ നായർ പ്രണവം,അസീസ് കുന്നത്ത്,ഹേമ ശ്രേയസ്പുരി, ഉണ്ണി സരോവരം.

error: Protected Content !!