രേഷ്മയ്ക്ക് ആർ.എസ്.എസ് ബന്ധം; ജാമ്യത്തിലിറക്കിയതും കൊണ്ടുപോകാന്‍ എത്തിയതും ബിജെപി,സിപിഎം കുടുംബമെന്ന വാദം വാസ്തവവിരുദ്ധം
ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിയാണെന്നും ഇവർക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപി അഭിഭാഷകനാണെന്നും ജാമ്യത്തിലിറക്കാൻ എത്തിയത് ബിജെപി മണ്ഡലം സെക്രട്ടറിയാണെന്നും എംവി ജയരാജൻ പറഞ്ഞു. രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്തവിരുദ്ധമാണെന്നും ജയരാജന് പറഞ്ഞു.നിജിന്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാമായിരുന്നു. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതിൽ എല്ലാവരും ബിജെപിക്കാരും അനുഭാവികളുമാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വസ്തുതയാണ് […]