National News

ദാസനും വിജയനും പാവനായിയെ കണ്ട സ്ഥലം; പന്ത്രണ്ട് വർഷത്തിന് ശേഷം വീണ്ടും തുറന്ന് അണ്ണാ ടവർ

  • 24th March 2023
  • 0 Comments

നാടോടിക്കാറ്റ് സിനിമയിൽ ദാസനും വിജയനും പ്രൊഫഷണൽ കില്ലർ പാവനായിയെ കണ്ട് മുട്ടുന്ന സ്ഥലമാണ് ചെന്നൈ നഗരത്തിന്റെ അടയാളങ്ങളിലൊന്നായ അണ്ണാ ടവര്‍. ഇപ്പോളിതാ 12 വർഷത്തിന് ശേഷം അണ്ണാൻ ടവർ സന്ദർശകർക്ക് വേണ്ടി വീണ്ടും തുറന്നിരിക്കുകയാണ്. ടവര്‍ തുറന്നതോടെ ചെന്നൈ നഗരത്തിന്റെ ആകാശ കാഴ്ചകള്‍ വളരെ മനോഹരമായി തന്നെ കാണാൻ സാധിക്കും. ദാസനും വിജയനും ചേർന്ന് പ്രൊഫഷണൽ കില്ലർ പാവനായിയെ കൊന്ന സ്ഥലമായ അണ്ണാ ടവർ ഇപ്പോള്‍ മനോഹര ചിത്രങ്ങളും ഗ്രില്ലുകളും ടൈലുകളും ഒക്കെ സ്ഥാപിച്ച് തുറന്നിട്ടുള്ളത്. അഞ്ച് […]

Kerala News

കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നു; പ്രവേശനം രാത്രി എട്ട് മണി വരെ

  • 3rd October 2021
  • 0 Comments

ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്. വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങൾ […]

Kerala News

ഭാര പരിശോധന ആരംഭിച്ചു; മാർച്ച് അഞ്ചിന് പാലാരിവട്ടം പാലം തുറന്നേക്കും

  • 27th February 2021
  • 0 Comments

പുനർനിർമിച്ച പാലാരിവട്ടം പാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. ഇന്ന്​ രാവിലെ തുടങ്ങിയ പരിശോധന മാർച്ച്‌ നാലുവരെ തുടരും. പരിശോധന വിജയിച്ചാൽ അഞ്ചിന്​ തന്നെ പാലം ഗതാഗതത്തിനായി തുറന്ന്​ കൊടുത്തേക്കും. തെര​ഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളുണ്ടാകില്ല. യു.ഡി.എഫ്​ സർക്കാർ 39 കോടി രൂപ ചെലവഴിച്ച്​ നിർമിച്ച പാലത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ പൊളിച്ച്​ പണിയാൻ തീരുമാനിച്ചത്​. മുപ്പത്തിയഞ്ച് മീറ്ററിന്‍റെയും ഇരുപത്തിരണ്ടു മീറ്ററിന്‍റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. നാലിന്​ ലഭിക്കുന്ന റിപ്പോർട്ട്​ […]

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്ന രീതിയിലുള്ള സാധ്യതകൾ കേന്ദ്രം പുറത്ത് വിട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

error: Protected Content !!