കുന്ദമംഗലം മണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കും.
കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രളയത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എല്ലാ വീടുകളും പരിശോധിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും […]
