സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം
മോട്ടോര്‍ വാഹന വകുപ്പില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും കേന്ദ്രീക്യത വെബ്‌സൈറ്റായ വാഹന്‍ മുഖാന്തരം നടപ്പിലാക്കാനുളള നടപടിയുടെ ഭാഗമായി പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ എല്ലാ അപേക്ഷകരും ഇന്ന് (ആഗസ്റ്റ് 27) ന് മുന്‍പ് സ്ഥിരം രജിസ്‌ട്രേഷന്‍ നേടേണ്ടതാണന്ന് കൊടുവളളി ജോയന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഇതിന് ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് ഡേറ്റ വാഹനിലേക്ക് […]
