തമിഴ്നാട്ടിലും അതിശക്തമഴ; ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ സ്കൂളുകൾക്ക് അവധി
തമിഴ്നാട്ടിലും അതിശക്തമായ മഴ. ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കൽപേട്ട്,തിരുവണ്ണാമല, വിഴുപ്പുറം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ കനക്കും. 7 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും ഉണ്ട്. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശക്തമായ മഴയെ തുടർന്ന് അവധി നൽകി. രാവിലെ 10 മണിയ്ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ പെയ്തു. വടക്കൻ […]

