പ്രളയത്തില്‍ പതറാതെ കെഎസ്ഇബി; തകരാറുകള്‍ പരിഹരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍
മിഷന്‍ റി-കണക്ട്’ പ്രളയനഷ്ടത്തെ തോല്‍പിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു. പ്രളയത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കെ എസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പദ്ധതി മാതൃകാപരമായിരുന്നു. പ്രളയം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് സാധിച്ചു. തകര്‍ന്ന ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുത തൂണുകള്‍, ലൈനുകള്‍ തുടങ്ങിയവയ്ക്ക് പകരമായവ അടിയന്തിരമായി എത്തിച്ചാണ് വിതരണവും കണക്ഷനുകളും പുനസ്ഥാപിച്ചത്. ‘മിഷന്‍ റീ-കണക്ടി’ന്റെ ഭാഗമായി ഒറ്റക്കെട്ടായിറങ്ങിയ ജീവനക്കാര്‍ക്കൊപ്പം വിവിധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പങ്കുചേര്‍ന്നതോടെ സമാനതകളില്ലാത്ത ജനമുന്നേറ്റമായിരുന്നു ഈ രംഗത്തുണ്ടായത്. കട്ടിപ്പാറ പഞ്ചായത്തിലെ […]
