മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടമാണ് കാന്താര;പുനീതിന്റെ പിറന്നാൾ ദിനത്തിൽ വീണ്ടും റിലീസിനൊരുങ്ങുന്നു
സ്വിസർലാന്റിലെ ജനീവയിൽ പുനീത് രാജ്‌കുമാറിന്റെ ജന്മദിനമായ നാളെ കാന്താര വീണ്ടും റിലീസ് ചെയ്യുന്നു. റിലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഋഷഭ് ഷെട്ടി ജനീവയിൽ എത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ചും കഥയുടെ പ്രാധാന്യത്തെ കുറിച്ചും ഋഷഭ് സംസാരിച്ചു.‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടം എക്കാലവും തുടരുന്നു. ഇതേ കഥ ഒരു നാടോടിക്കഥയിലൂടെ പറയാൻ ശ്രമിച്ചു. കഥ കൂടുതൽ പ്രാദേശികമാകുമ്പോൾ, ആശയം കൂടുതൽ സാർവത്രികമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയിലുടനീളം, നിങ്ങൾക്ക് അത്തരം നിരവധി കഥകൾ കാണാം. അതുകൊണ്ട് തന്നെ പ്രാദേശിക ഭാഷയിലാണെങ്കിലും ഈ സിനിമ […]