Kerala News

കോവിഡ് ചികിത്സാ വിഭാഗം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ പോലെ തന്നെ സ്വകാര്യമേഖലയിലെ ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് പൂര്‍ണമായും സജ്ജമാവണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശിച്ചു.സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം.രോഗം വ്യാപിക്കുന്ന സാഹചര്യം ജില്ലയിലുണ്ട്. പ്രതിരോധ നടപടികളോടൊപ്പം മികച്ച ചികിത്സാ സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. പ്രായമായവരേയും മറ്റ് അസുഖമുള്ളവരേയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ചികിത്സയ്ക്കും ടെസ്റ്റിനും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികള്‍ തയ്യാറാവണം.754 […]

Kerala

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കും; ജില്ലാ കലക്ടര്‍

കോഴിക്കോട് : പ്രളയ അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ‘പ്രളയ അതിജീവനം’ അധ്യാപക ശില്‍പശാല നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അവബോധം ഉണ്ടാകണം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. ജില്ലയില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ മാനസികമായും സാമ്പത്തികമായും പ്രശ്നമനുഭവിക്കുകയാണ്. ഇവരെ കണ്ടെത്തി സാന്ത്വനം […]

error: Protected Content !!