പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും; വര്‍ധിക്കുന്നത് 10 മുതല്‍ 65 രൂപ വരെ, കാറിന് 90, കൂടുതല്‍ യാത്രകള്‍ക്ക് 135രൂപ
പാലിയേക്കരയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ടോള്‍ നിരക്കു കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 10 മുതല്‍ 65 രൂപയുടെ വരെ വര്‍ധനവാണ് നിരക്കുകളില്‍ ഉണ്ടാകുക. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണു ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. കാറുകള്‍ ഒരു ഭാഗത്തേക്ക് പോകാന്‍ നല്‍കിയിരുന്ന ടോള്‍ നിരക്ക് 80ല്‍ നിന്ന് 90 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ബസുകളുടെയും ലോറികളുടെയും ടോള്‍ നിരക്ക് 275ല്‍ […]









