Kerala kerala

11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; 56 കാരന്‍ പിടിയില്‍

  • 24th March 2024
  • 0 Comments

തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയെ (56)യാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം.മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ തുളസി ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയി. ഒളിവിലായിരുന്ന പ്രതിയെ അയിരൂര്‍ എസ്എച്ച്ഒ […]

kerala Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 23കാരന് ജീവപര്യന്തം തടവും പിഴയും

  • 23rd March 2024
  • 0 Comments

അടൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 23കാരന് ജീവപര്യന്തം തടവ്. ഏനാദിമംഗലം മാരൂര്‍ ചാങ്കൂര്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ അജിത്തിനെയാണ് ശിക്ഷിച്ചത്. അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനം നടത്തിയതിന് ജീവപര്യന്തം കഠിനതടവും പോക്‌സോ ആക്ടുകള്‍ പ്രകാരം 26 വര്‍ഷം തടവും 3,20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അതിജീവിതയ്ക്ക് നല്‍കണം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ […]

Kerala kerala

പെണ്‍കുട്ടിക്ക് മിഠായിയും പലഹാരവും നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

  • 19th March 2024
  • 0 Comments

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ പൊലീസെത്തി പ്രതിയെ കയ്യോടി പിടികൂടി. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്. സംഭവം വീട്ടില്‍ പറയാതിരിക്കാന്‍ പലപ്പോഴും കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനെ […]

Kerala kerala

‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി യുവതി

  • 14th March 2024
  • 0 Comments

കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെയാണ് ഇരുപത്തിയഞ്ചുകാരിയുടെ പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും അതിജീവിത. മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ […]

kerala Kerala

കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

  • 29th February 2024
  • 0 Comments

മട്ടാഞ്ചേരി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടി ഇയാളുടെ അടുത്ത് എത്തുകയും കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയുമായിരുന്നു. ഇക്കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴോളം കുട്ടികളോട് ഇയാള്‍ മോശമായി പെരുമാറിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Kerala kerala

ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; ബന്ധു പിടിയില്‍

  • 23rd February 2024
  • 0 Comments

പത്തനംതിട്ട ചിറ്റാറില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി. മീന്‍കുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായ ബിനു. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.

Kerala kerala

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

  • 22nd February 2024
  • 0 Comments

തൊടുപുഴ: പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിന് സമീപമുള്ള ഗോത്രവര്‍ഗ കോളനിയിലാണ് സംഭവം. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച വൈകീട്ടു വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട മുത്തശ്ശി പുറത്തിറങ്ങി ബഹളം വയ്ക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ വലിച്ചിഴച്ച് താഴ്ഭാഗത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പ്രതി വനമേഖലയിലേക്കു കടന്നുകളഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ചുപോയി. മുത്തശ്ശിക്കൊപ്പമായിരുന്നു […]

National

ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി

  • 17th February 2024
  • 0 Comments

ഭോപാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ചന്ദ്കാപുര ഗ്രാമത്തില്‍ ഗര്‍ഭിണിയായ 34കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാല്‍ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ജാമ്യത്തിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Kerala

10 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; 26 കാരന്‍ പിടിയില്‍

  • 15th February 2024
  • 0 Comments

കൊല്ലം: പരവൂരില്‍ 10 വയസ്സുള്ള ആണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പോക്‌സോ നിയമ പ്രകാരം അറസ്റ്റില്‍. പൊഴിക്കര സ്വദേശി 26 വയസുള്ള വിനീതാണ് പിടിയിലായത്. 10 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവ ദിവസം കുട്ടിയെ അമ്പലത്തിന്റെ പരിസരത്തു നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത് പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

National

ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ഭാര്യയെ ബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ അറസ്റ്റില്‍

  • 13th February 2024
  • 0 Comments

ബംഗളൂരു: കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ആറംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തു. പ്രതികളെ പോലീസ് പിടികൂടി. മൗലാന ഹുസൈന്‍, ശിവകുമാര്‍, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരാണ് അറസ്റ്റിലായത്. ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. രാത്രി ഒമ്പതരയോടെ ബസ് കാത്തുനിന്ന ദമ്പതികള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതില്‍ ഇടപെട്ട അക്രമികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി 21കാരിയായ ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.

error: Protected Content !!