കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു,ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍ ശ്രമം ഭർത്താവും ബന്ധുവും അറസ്റ്റിൽ
കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ്കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്.പഴുന്നാന, ചെമ്മൻതിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര കൃത്യത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. […]









