Kerala

ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയില്‍

  • 13th January 2024
  • 0 Comments

എരുമേലി: ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജിനെ (35) യാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ ബസില്‍ വെച്ച് അപമര്യാദയായി സംസാരിക്കുകയും, തോളിലും കൈയ്യിലും കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പൊലീസ് ഇയാളെ പിടികൂടി.

National

ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ പിടിയില്‍

  • 31st December 2023
  • 0 Comments

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധനൗര സില്‍വര്‍നഗര്‍ ഗ്രാമത്തിലെ ഒരു ഓയില്‍ മില്ലില്‍ ജോലി ചെയ്യുന്ന 18 കാരിയായ ദളിത് പെണ്‍കുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജോലി ചെയ്യുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കാന്‍ മില്ലുടമ പ്രമോദും കൂട്ടാളികളായ രാജുവും സന്ദീപും ശ്രമിച്ചതായി യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ […]

Kerala News

അർധരാത്രി യുവതിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം

  • 17th September 2023
  • 0 Comments

അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ശനിയാഴ്ച രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. വിവാഹിതയായ 22യാണ് അജ്ഞാതൻ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ ടെറസിൽനിന്നുള്ള കതക് രാത്രി അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് മുഖം മൂടി ധരിച്ച അജ്ഞാതൻ വീടിനകത്തേയ്ക്ക് കടന്നത്. മുറിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. യുവതി ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. കുറ്റ്യാടി പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. സംഭവസമയം കുട്ടിയും ഭർതൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.

Kerala News

യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് പോലീസ്

  • 17th July 2022
  • 0 Comments

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രന്‍ ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ് സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. […]

National News

ഭഗോരിയ ഉത്സവത്തിനിടെ പെൺകുട്ടിയെയും സ്ത്രീയെയും പീഡിപ്പിച്ചു; 15 പേർ അറസ്റ്റിൽ

  • 14th March 2022
  • 0 Comments

മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പട്ടാപകൽ ആണ് സംഭവം നടന്നത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിക്കാതെ എല്ലാവരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിരക്കിലായിരുന്നു. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിൽ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം […]

Kerala News

വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

  • 14th January 2021
  • 0 Comments

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ വി.പി വിനോദാണ് അറസ്റ്റിലായത്. ജനുവരി 12നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിക്കുള്ള ടെക്സ്റ്റ് ബുക്ക് വാങ്ങാനായി അമ്മയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിനോദിനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടു. ശക്തമായ പരാതിയാണ് വിനോദിനെതിരെ ലഭിച്ചിരിക്കുന്നതെന്ന് പാനൂര്‍ പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് വിനോദ് പ്രൊമോഷന്‍ […]

‘രക്ഷപ്പെട്ടത് ഒരുവിധത്തില്‍, ലിഫ്റ്റില്‍ കയറ്റിയത് ഡോക്ടര്‍ വിളിക്കുന്നെന്ന് പറഞ്ഞ്’; തുറന്ന് പറഞ്ഞ് കോഴിക്കോട് പീഢനശ്രമം നേരിട്ട യുവതി

  • 16th November 2020
  • 0 Comments

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ ഒരുവിധത്തിലാണ് സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരന്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഹോം ക്വാറന്റീന്‍ പറ്റില്ലെന്ന് പറഞ്ഞു. അതേതുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു […]

‘ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെ’ ; സ്ഥാനാര്‍ത്ഥിക്കെതിരെ വെളിപ്പെടുത്തലുമായി അമീഷ പട്ടേല്‍

  • 29th October 2020
  • 0 Comments

എല്‍ജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയ താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയ്ക്കും സംഘത്തിനുമെതിരെയാണ് നടിയുടെ ആരോപണം. ദു:സ്വപ്‌നം എന്നാണ് സംഭവത്തെ അമീഷ വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് ജീവന് ഭീഷണി നേരിട്ടതെന്ന് അമീഷ പറയുന്നു. ബിഹാറില്‍ നിന്ന് രക്ഷപ്പെടുന്നതിനും അതിലുപരി ജീവന്‍ രക്ഷിക്കുന്നതിനും നിരവധി നാടകം കളിക്കേണ്ടി വന്നു. മുംബൈയിലെത്തിയ ശേഷവും ഭീഷണി സന്ദേശങ്ങളും കോളുകളുമുണ്ടായെന്നും നടി […]

News

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പാര്‍ക്കിങ് ഏരിയയില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം. അജ്ഞാതന്‍ പീഡന ശ്രമം നടത്തുകയായിരുന്നു. യുവതി ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയതായിരുന്നു. ് ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്നും പ്രതികരിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പാര്‍ക്കിങില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

error: Protected Content !!