12കാരിയായ മകളെ പീഡിപ്പിച്ചു; കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി ബന്ധുവിനെ കൊലപ്പെടുത്തി
ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. ആഞ്ജനേയ പ്രസാദ് എന്ന് പേരുള്ള പിതാവ് കുവൈറ്റില്‍ നിന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ തന്റെ പ്രവൃത്തികള്‍ വിശദീകരിക്കുകയും കീഴടങ്ങുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു, പീഡനത്തിനിരയായ ഇളയ മകള്‍ ചന്ദ്രകലയുടെ […]