നബിദിന റാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ്; വീഡിയോ വൈറലാവുന്നു
നബിദിനറാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ് എംപി. എംപി തന്നെയാണ് വിഡിയോ തന്റെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. മിനിറ്റുകൾക്കകം ഒരുപാട് പേർ വീഡിയോ ഷെയർ ചെയ്തും ലൈക്ക് ചെയ്തും വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വർണാഭമായ ചടങ്ങുകളോടെ ഭക്തിപൂർവ്വം നാടെങ്ങും ആഘോഷിക്കുകയാണ്. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ […]




