Kerala News

ഇടത് സർക്കാരിന്റേത് ബഡായി ബജറ്റ്; രമേശ് ചെന്നിത്തല

  • 15th January 2021
  • 0 Comments

ഇടതുസർക്കാറിന്‍റെ അവസാന ബജറ്റ്​ ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സാമ്പത്തിക മേഖലക്ക്​ ഗുണകരമാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് മുന്നിൽ​ കണ്ടുള്ള വാഗ്​ദാനങ്ങളാണ്​ ബജറ്റിൽ ഇടംപിടിച്ചത്​. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ്​ ധനമന്ത്രി അവതരിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു .മുമ്പ്​ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകളിൽ പ്രഖ്യാപിച്ച കുട്ടനാട്​, വയനാട്​, ഇടുക്കി പാക്കേജുകൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യതൊഴിലാളികളേയും റബർ കർഷകരേയും വഞ്ചിക്കുന്നതാണ്​ ബജറ്റ്​. ധനകമ്മി വർധിക്കുന്നുവെന്ന്​ കുറ്റപ്പെടുത്തിയ പ്രതിപക്ഷം തോമസ്​ ഐസക്​ […]

Kerala News

സഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയി;രമേശ് ചെന്നിത്തല

  • 14th January 2021
  • 0 Comments

നിയമ സഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്. നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് ചെന്നിത്തല പറഞ്ഞു . താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണെന്നും ചെന്നിത്തല പറഞ്ഞു.പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ […]

Kerala News

എകെജി സെന്ററിന്റെ പോഷകസംഘടനയാണോ ചലച്ചിത്ര അക്കാദമി എന്ന് രമേശ് ചെന്നിത്തല; വിമര്‍ശനം കമലിന്റെ കത്ത് ചൂണ്ടിക്കാട്ടി

  • 12th January 2021
  • 0 Comments

ഇടുതുപക്ഷ പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കാന്‍ ചലച്ചിത്ര അക്കാദമി കൂട്ടു നില്‍ക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് എഴുതിയ കത്ത് ഉയര്‍ത്തിപിടിച്ചാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്‍പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,” ചെന്നിത്തല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]

Kerala News

സഭയില്‍ കൊമ്പുകോര്‍ത്ത് പിണറായിയും ചെന്നിത്തലയും; ബഹളമയമായി ചോദ്യോത്തരവേള

  • 12th January 2021
  • 0 Comments

നിയമസഭയില്‍ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷാഗംങ്ങള്‍. ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു […]

Kerala News

തെരഞ്ഞെടുപ്പിന് മുന്നെ കേരള യാത്രയുമായി രമേശ് ചെന്നിത്തല; എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും

  • 8th January 2021
  • 0 Comments

വലതു മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യുഡിഎഎഫ് തീരുമാനം. യാത്ര എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്. ജനുവരി 11 ഓടെ യുഡിഎഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. ജനുവരി 11 ന് മുന്നണി നേതൃയോഗം ചേര്‍ന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കും. മാണി ഗ്രൂപ്പും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ വിഭജനം നടത്താനുണ്ട് യുഡിഎഫിന്. ജോസഫ് ഗ്രൂപ്പിന് […]

Kerala News

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ആശയ കുഴപ്പം; എ വിജയരാഘവൻ

  • 4th January 2021
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് എ വിജയരാഘവൻ.ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധത്തിൽ കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു .പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന […]

Kerala News

മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടിതിമായ ആരോപണം;നാല് വോട്ടു കിട്ടാൻ എന്തു വ‍​ർ​ഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്; ചെന്നിത്തല

  • 4th January 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ ആരെ ഹൈക്കമാൻഡ് തെര‍ഞ്ഞെടുത്താലും ആ തീരുമാനം താൻ അം​ഗീകരിക്കുമെന്ന് നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പരാമർശം.മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടിതിമായ ആരോപണമാണ്. മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല. മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് വോട്ടു കിട്ടാൻ എന്തു വ‍​ർ​ഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്. തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് കൂട്ട് ഉത്തരവാദിത്വമാണ്. യുഡിഎഫിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും. സംസ്ഥാനത്തെ കാര്യങ്ങളിൽ ഇടപെടാനുള്ള ഹൈക്കമാൻഡ് തീരുമാനം […]

Kerala News

ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ വിശദീകരണമെന്ന് ചെന്നിത്തല

  • 11th December 2020
  • 0 Comments

ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. സ്പീക്കര്‍ പദവി സംശയത്തിന്റെ നിഴലില്‍ പോലും ഉണ്ടാകരുതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്നലെ പറഞ്ഞത് വെറും ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണം ശരിവയ്ക്കുന്നതാണ് സ്പീക്കറുടെ മറുപടി. സ്പീക്കര്‍ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനത്തിന്റെ പണം ധൂര്‍ത്തടിക്കുന്നുവെന്നും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ പേരില്‍ ചെലവഴിച്ചത് രണ്ടേമുക്കാല്‍ കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ്. പൊതുപണം ധൂര്‍ത്തടിക്കാന്‍ […]

സ്പീക്കര്‍ക്കെതിരെ ആരോപണം; ചെന്നിത്തലക്ക് രാഷ്ട്രീയ നിരാശയാണെന്ന് എ. വിജയരാഘവന്‍

  • 10th December 2020
  • 0 Comments

സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണനെ ആരോപണമുന്നയിച്ച രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയ നിരാശയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തില്‍ നല്ലതല്ല. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ”100 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. പൊതുപണം വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് ചെലവാക്കുന്നത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്”. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും […]

Kerala News

സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

  • 10th December 2020
  • 0 Comments

സര്‍ക്കാരിനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ കോടികളുടെ അഴിമതി – ധൂര്‍ത്ത് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയ്ക്കായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 16.65 കോടി നവീകരണത്തിനായി ചെലവഴിച്ചു. ഇതിനായി നിയോഗിച്ചത് ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെയാണ്. ടെണ്ടര്‍ ഇല്ലാതെയാണ് പ്രവൃത്തികള്‍ ഊരാളുങ്കലിന് നല്‍കിയത്. ഒന്നര ദിവസത്തെ ലോകകേരള സഭയ്ക്കുവേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ഹാള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനകം 12 കോടി ഊരാളുങ്കലിന് നല്‍കിക്കഴിഞ്ഞു. കൊവിഡിന്റെ […]

error: Protected Content !!