പാര്‍ട്ടിക്കുള്ളില്‍ ‘കലാപാഹ്വാന’വുമായി ആര്‍ സി ബ്രിഗേഡ് ഗ്രൂപ്പ്; പിന്നില്‍ ചെന്നിത്തലയുടെ വിശ്വസ്ഥരെന്ന് സൂചന
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന്‍ കലാപത്തിന് ഒരുങ്ങണമെന്ന ആര്‍ സി ബ്രിഗേഡ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണെന്ന് സൂചന. അഡ്മിന്‍മാരായ ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, സുബോധ് തുടങ്ങിയവര്‍ ചെന്നിത്തലയുടെ വിശ്വസ്ഥരാണ്. ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല നിശബ്ദ സാന്നിധ്യമായി ഗ്രൂപ്പിലുണ്ട്. അന്‍വര്‍ സാദത്ത് എംഎല്‍എയും സജീവ കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പിലെ അംഗങ്ങളാണ്. അതേസമയം, തന്റെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ […]