വിട്ടുവീഴ്ച്ചയില്ലാതെ രജനികാന്ത്; അമിത് ഷായ്ക്ക് നിരാശയോടെ മടക്കം
തമിഴകത്ത് ബിജെപിയെ ശക്തിപ്പെടത്താന്‍ നിര്‍ണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം നടപ്പായില്ല. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. എന്നാല്‍, രാഷ്ട്രീയ കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നു. തമിഴകത്ത് ബിജെപി സ്വാധീനം വര്‍ധിപ്പിക്കാന്‍ നിര്‍ണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെത്തിയ അമിത് ഷായുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. […]