Entertainment

സംഘിയെന്ന വാക്ക് മോശമല്ല; വിശദീകരണവുമായി രജനികാന്ത്

  • 30th January 2024
  • 0 Comments

രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജനി കൂട്ടിച്ചേര്‍ത്തു. എന്‍ഡി ടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ […]

Kerala

സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്തെത്തി

  • 3rd October 2023
  • 0 Comments

പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ […]

Entertainment News

പ്രമേഹ രോ​ഗം മൂർച്ഛിച്ചു;നടൻ വിജയകാന്തിന്റെ മൂന്ന്‌ കാൽവിരലുകൾ നീക്കം ചെയ്തു,രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

  • 22nd June 2022
  • 0 Comments

പ്രമേഹ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന്റെ കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിജയകാന്തിൻ്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് വിഷയം സ്ഥിരീകരിച്ചത്.വിജയകാന്തിന്റെ മൂന്നു കാൽ വിരലുകളാണ് കടുത്ത പ്രമേഹത്തെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. என் அருமை நண்பர் விஜயகாந்த் அவர்கள் விரைவில் குணமடைந்து பழையபடி கேப்டனாக கர்ஜிக்க வேண்டும் என்று எல்லாம் வல்ல இறைவனை வேண்டுகிறேன். — Rajinikanth (@rajinikanth) June 21, 2022 […]

Entertainment News

‘സ്‌റ്റൈൽ മന്നന് ഇന്ന് പിറന്നാൾ’; ദളപതിയിലെ ഫോട്ടോക്കൊപ്പം ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

  • 12th December 2021
  • 0 Comments

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പിറന്നാൾ ആശംസകളുമായി മെഗാസാറ്റാര്‍ മമ്മൂട്ടി. ‘ദളപതി’ എന്ന ചിത്രത്തിലെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസയറിയിച്ചത്. ‘ഹാപ്പി ബര്‍ത്ത ഡേ, എപ്പോഴും അനുഗ്രഹത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ’യെന്ന് ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി-രജനികാന്ത് ചിത്രം ദളപതി 1991ലാണ് ദീപാവലി റിലീസായി എത്തുന്നത്. മണിരത്‌നമാണ് ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്തത്. അരവിന്ദ് സ്വാമി, ജയ് ശങ്കര്‍, അമിരിഷ്പുരി, ശ്രീവിദ്യ, ഭാനുപ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.അണ്ണാത്തെയാണ് രജികാന്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ […]

Kerala News

രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം;അഭിനന്ദിച്ച് പ്രധാനമന്ത്രി.

  • 1st April 2021
  • 0 Comments

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ തേടിയ സ്റ്റൈൽ മന്നൻ രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, യുവാക്കളുടെയും പ്രായമായവരുടെയും കുട്ടികളുടെയുമൊക്കെ മനസിൽ ഇടം നേടാൻ സാധിച്ചുവെന്നതാണ് രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം. പുരസ്കാര വാർത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ അമ്പത് വർഷക്കാലം സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് അമ്പത്തിയൊന്നാമത് ദാദാ സാഹേബ് പുരസ്‌കാരത്തിന് രജനീകാന്തിനെ അർഹനാക്കിയത്. മോഹൻലാൽ, ആശ ഭോസ്‌ലെ ശങ്കർ […]

Entertainment News

ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം രജനീകാന്തിന്

  • 1st April 2021
  • 0 Comments

51മത് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് തമിഴ് സൂപ്പർതാരം രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്. നടൻ , നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ ഉൾപ്പടെയുള്ള ജൂറിയാണ് രജനീകാന്തിനെ ഫാൽക്കെ അവാർഡിനായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധക പ്രതിഷേധം

  • 10th January 2021
  • 0 Comments

അനാരോഗ്യത്തെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈ വള്ളുവർകോട്ടത്ത് ആരാധകർ പ്രതിഷേധത്തിൽ.ഒരു ലക്ഷത്തോളം ആളുകൾ സമരത്തിന്റെ ഭാഗമാകും. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ആരാധകർ തെരുവിലുണ്ട്.തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകർ ചെന്നൈ വള്ളുവർ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു. രജനി മക്കൾ മൻട്രം ഭാരവാഹികളും പ്രതിഷേധത്തിൽ ഒപ്പമുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവർ കോട്ടം.പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് […]

National News

രജനീകാന്തിന്റെ പിന്മാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച് കമല്‍ ഹാസന്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനു ശേഷം കൂടിക്കാഴ്ച്ചയെന്നും റിപ്പോര്‍ട്ട്

  • 29th December 2020
  • 0 Comments

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും എന്നിരുന്നാലും രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം

National News

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍ സ്റ്റാര്‍; രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

  • 29th December 2020
  • 0 Comments

പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. തീരുമാനത്തിനു പിന്നില്‍ ആരോഗ്യ പ്രശ്‌നങ്ങളാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് പിന്‍മാറ്റമെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനീകാന്ത് അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന […]

National News

ബാഷ സ്‌റ്റൈലില്‍ രജനീകാന്ത്; ‘മക്കള്‍ സേവൈ കക്ഷി’ രജനിയുടെ പാര്‍ട്ടി, ചിഹ്നം ഓട്ടോറിക്ഷ

  • 15th December 2020
  • 0 Comments

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തതോടെ ബാഷ സ്‌റ്റൈലില്‍ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാര്‍ട്ടി ഒരുങ്ങുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ നിലവില്‍ വരുമെന്ന് രജനീകാന്ത് ഡിസംബര്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. […]

error: Protected Content !!