Entertainment News

രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്,ആരാധകർ ആവേശത്തിൽ

  • 6th January 2023
  • 0 Comments

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്.ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്.ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു.. മലയാളി നടൻ വിനായകനും […]

രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിൽ;രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 25th December 2020
  • 0 Comments

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്ന് നിരീക്ഷണത്തിനായി തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതു സംബന്ധിച്ച് ആശുപത്രി വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. Super star #Rajinikanth health update from Apollo.. pic.twitter.com/OC2zq3q6Lf — Naganathan (@Nn84Naganatha) December 25, 2020 കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് […]

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റിലും രജനീകാന്തിന്‍റെ പാർട്ടിമത്സരിക്കും

2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി 234 സീറ്റിലും മത്സരിക്കും. ജനുവരിയിൽ പാർട്ടി പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും മത്സരിക്കുന്നത് സംബന്ധിച്ചും പാർട്ടി വൃത്തങ്ങൾ സൂചന നൽകിയത്.’തമിഴ്നാട് അസംബ്ലിയിലെ 234 സീറ്റികളിലും മത്സരിക്കും. ഞങ്ങളുടേത് സാത്വികമായ രാഷ്ട്രീയമാണ്. ആളുകൾ വെറുക്കുന്ന രാഷ്ട്രീയമല്ല. അതാണ് ഞങ്ങൾ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങൾ ആരയും അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല’ -രജനീകാന്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയൻ പറഞ്ഞു. വർഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കഴിഞ്ഞദിവസമാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന […]

രാഷ്ട്രീയ പ്രവേശനം ഉടൻ ;കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും’-രജനി കാന്ത്

  • 30th November 2020
  • 0 Comments

രാഷ്​ട്രീയത്തിലേക്ക്​ ഉടൻ പ്രവേശിക്കുമെന്ന്​ വ്യക്തമാക്കി തമിഴ്​ സൂപ്പർ സ്​റ്റാർ രജനീകാന്ത്​. ചെന്നൈയിൽ താരത്തി​െൻറ ആരാധകരുടെ സംഘടനയായ രജനി മക്കൾ മൻട്രം ജില്ല നേതാക്കളുമായി രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്​ചക്ക്​ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​അദ്ദേഹം.’ഞാൻ എന്തു തീരുമാനമെടുത്താലും ജില്ല സെക്രട്ടറിമാർ തനിക്കൊപ്പം നിൽക്കുമെന്ന്​ അറിയിച്ചു. കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും’ -യോഗത്തിന്​ ശേഷം രജനീകാന്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. നേരത്തേ ആരോഗ്യ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്തിനോട്​ രാഷ്​ട്രീയ പ്രവേശനം വേണ്ടെന്ന്​ ഡോക്​ടർമാർ നിർദേശിച്ചിരുന്നു.

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍

  • 30th November 2020
  • 0 Comments

നടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ശക്തമായി ഉന്നയിച്ചത്. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആരാധക കൂട്ടായ്‍മയുടെ ആവിശ്യം. ഇതാവശ്യപ്പെട്ട് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് മക്കള്‍ മണ്‍റം യോഗം ചേരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം […]

രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നുവെന്ന് സൂചന

രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് തൽക്കാലം പിന്മാറുന്നുവെന്ന സൂചന നൽകി സൂപ്പർ താരം രജനീകാന്ത്. ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഫാൻസ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ട്വീറ്റിൽ പറയുന്നു. കോവിഡ് സാഹചര്യവുംപ്രായാധിക്യവും കണക്കിലെടുത്ത് രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. രജനി തന്‍റെ ഫാൻസ് അസോസിയേഷനെ ഇത് ചൂണ്ടിക്കാട്ടി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, കത്ത് തന്‍റേതല്ലെന്നും അതേസമയം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ സത്യമാണെന്നും ട്വീറ്റിൽ പറയുന്നു. 2017ൽ തന്നെ […]

error: Protected Content !!