ആർ.ആർ.ആറിന് രണ്ടാം ഭാഗം ഉണ്ടാകും;രാജമൗലി
ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ.(രുധിരം രണം രൗദ്രം)ചിത്രം ഈയിടെ ജപ്പാനിലും തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വലിയ ഒരു സർപ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ് രാജമൗലി.ആന്ധ്രയിലെ സ്വാതന്ത്രസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയില്‍ ഫാന്‍റസി ത്രില്ലറായെത്തിയ ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് രാജമൗലി പറഞ്ഞത്. വിദേശത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് […]




