രാഹുല്‍ ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു
കല്‍പറ്റ; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ചാലിഗദ്ദയില്‍ മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റോളം അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുറുവാ ദ്വീപില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വനം വാച്ചര്‍ പോളിന്റെ വീട്ടിലാകും രാഹുലിന്റെ അടുത്ത സന്ദര്‍ശനം. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. […]