കോൺഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്; രാഹുൽ ഐടി സെല്ലിലെ ട്രോളനെ പോലെയെന്ന് അനിൽ ആന്റണി
കോൺഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്ത്. അദാനിയുടെ പേരിലെ അക്ഷരങ്ങളുമായി ചേർത്താണ് പരിഹാസം. അനിൽ ആന്റണി അടക്കമുള്ള വർക്കെതിരെയാണ് പരിഹാസം. അവർ സത്യം മറച്ചുവയ്ക്കുന്നു. അതുകൊണ്ടാണ് അവർ എന്നും തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ ചോദ്യം നിലനിൽക്കുന്നു. അദാനി കമ്പനിയിൽ 20,000 കോടിയുടെ ബിനാമി പണമുള്ളത് ആർക്കാണ് ?’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെ. എന്നാൽ രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി അനിൽ ആന്റണി രംഗത്ത് വന്നു. തലമുതിർന്ന നേതാക്കളോടൊപ്പം തന്റെ പേരും ചേർത്തു വച്ചതിൽ സന്തോഷമുണ്ടെന്നും […]