രാഹുലിനെതിരായ വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബിയും പ്രതാപനും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിജ്ഞാപനം കീറിയെറിഞ്ഞ എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ലോക്സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇരുവരും ലോക്സഭയിൽവെച്ചു കീറിയെറിഞ്ഞു പ്രതിഷേധിച്ചത്. ഇരുവരെയും ലോക്സഭയിൽനിന്നു സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. പ്രതിഷേധം അതിരുകടന്നുവെന്നു വിലയിരുത്തിയാണ് സ്പീക്കർ നടപടിക്ക് ഒരുങ്ങുന്നത്. മോദി പരാമർശത്തെ തുടർന്നെടുത്ത കേസിൽ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് […]
