ലോക റാബിസ് ദിനം- പേവിഷബാധയെക്കുറിച്ച് ബോധവത്കരണം നടത്തും
സപ്തംബര്‍ 28 ലോക റാബിസ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ പേവിഷ ബാധയെക്കുറിച്ച് ബോധവത്കരണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുളള യോഗത്തിലാണ് തീരുമാനം. ”പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിനേഷന് നല്‍കൂ” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഇതിനോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കോര്പ്പറേഷന്, മുനിസിപ്പാലിറ്റികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തും. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിനേഷന് ലഭിച്ചു എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്നും […]