Kerala kerala

ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവര്‍ണറുടെ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു

  • 18th February 2024
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു. ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട് എന്നും ആ ബോധ്യമില്ലാത്തവര്‍ ചെയ്യുന്നതിന് മറുപടി പറഞ്ഞാല്‍ അതേ നിലവാരത്തില്‍ ആകുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മേഖല നല്ല ഗുണനിലവാരമുള്ളത് എന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ ക്രിമിനല്‍ എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ക്രിമിനലുകള്‍ക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Kerala

എന്‍ ഐ ടി പ്രൊഫസറുടെ ഗോഡ്‌സെ അനുകൂല കമന്റ് നന്ദികേട്; തെറ്റായ സന്ദേശം; ആര്‍ ബിന്ദു

  • 4th February 2024
  • 0 Comments

കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ് നന്ദികേടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു രാജ്യത്തും രാഷ്ട്ര പിതാവിനെ നിറതോക്കാല്‍ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകര്‍ന്ന് നല്‍കേണ്ടവരാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസര്‍ […]

Local

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നല്‍കണം – മന്ത്രി ഡോ. ആര്‍ ബിന്ദു

  • 12th January 2024
  • 0 Comments

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണാത്മകമായിട്ടുള്ള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയിലാണ് നാം. പ്രായോഗിക പരിശീലനത്തിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍, കാര്യപ്രാപ്തി വര്‍ധിപ്പിക്കാന്‍, കാര്യശേഷിയും കര്‍മ്മകുശലതയും മെച്ചപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ഥികളെ […]

Kerala News

ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; കെ.സുധാകരന്‍ എംപി

  • 28th July 2023
  • 0 Comments

പി.എസ്.സി അംഗീകരിച്ചതും യുജിസി മാനദണ്ഡം അനുസരിച്ച് സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയതുമായ സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ പട്ടിക അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. അര്‍ഹരായ 43 പേരുടെ പട്ടികയില്‍ സിപിഎമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാന്‍ മന്ത്രി കൈകടത്തിയത്. പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള 43 പേരെയാണ് പിഎസ് സി അംഗീകരിച്ചത്. മന്ത്രിയുടെ ഇഷ്ടക്കാര്‍ പട്ടികയില്‍ ഇടംപിടിക്കാത്തതിനാലാണ് ആ പട്ടികയെ കരടു പട്ടികയായി […]

Kerala News

മലയാളി വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിനായി വിദേശത്തു പോകുന്നത് പഠിക്കും;കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി

  • 8th February 2023
  • 0 Comments

കേരളത്തിൽ നിന്ന് ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍ ബിന്ദു.വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാൻ ശ്രമിക്കും.കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽകരിക്കുലം പരിഷ്കരണം നടപ്പാക്കും.കോളേജുകളിൽ പരീക്ഷ ഫലം വൈകുന്നത് തടയാൻ സോഫ്റ്റ്വെയര്‍ കൊണ്ട് വരും .ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി […]

Kerala News

അടൂര്‍ പറയുന്നത് കള്ളമെന്ന് ശുചീകരണത്തൊഴിലാളികള്‍;സർക്കാർ ആരോടും ഒഴിഞ്ഞുപോകാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി

  • 31st January 2023
  • 0 Comments

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദത്തിൽ ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍,ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്.. ഞങ്ങളെ കൊണ്ട് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി അവര്‍ക്ക് പറയാന്‍ പറ്റുമോ?’. ജീവനക്കാര്‍ ചോദിച്ചു.വിവാദങ്ങള്‍ക്ക് പിന്നാലെ തങ്ങളെ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം ശമ്പളത്തില്‍ 2000 രൂപ വെട്ടിക്കുറച്ചു. ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടിയതായും തൊഴിലാളികള്‍ പറഞ്ഞു.ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ […]

Kerala

ബിരുദം ഇനി നാല് വർഷം; ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന ഘടനയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

  • 29th November 2022
  • 0 Comments

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഗവേഷണത്തിനു മുൻതൂക്കം നൽകുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാൻ നാല് വർഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും. രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വർഷ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുന്നത്. 45 കേന്ദ്രസർവകലാശാലകൾ, […]

error: Protected Content !!