Kerala

തണലൊരുക്കാന്‍ ഖത്തറിന്റെ കാരുണ്യം. സഹപാഠിക്കൊരു വീടിന് സഹായഹസ്തം കൈമാറി

വെറ്റിലപ്പാറ:തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്‌കൂള്‍ അധികൃതരും കൈകോര്‍ത്തപ്പോള്‍ സഹായവുമായി ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജനറേഷന്‍ അമേസിംഗ് ടീമും വെറ്റിലപ്പാറയിലെത്തി. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലേക്കാണ് ഖത്തറിന്റെ കാരുണ്യ ഹസ്തമെത്തിയത്.2022 ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന ജനറേഷന്‍ അമേസിംഗ് കോച്ചിംഗില്‍ പങ്കെടുക്കുന്നവരും കോച്ചുമാരും സമാഹരിച്ച സഹായധനം ചാലില്‍ അബ്ദു മാസ്റ്റര്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസിന് കൈമാറി. വെറ്റിലപ്പാറ ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ജനറേഷന്‍ അമേസിംഗ് വര്‍കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍ […]

error: Protected Content !!