News

പുഴയുടെ ഒഴുക്കിനു തടസ്സം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി

കുന്നമംഗലം പഞ്ചായത്ത് വാര്‍ഡ് 21ല്‍ വാര്‍ഡ് വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ഹരിഹരകടവ് മുതല്‍ പുതൂര്‍ കടവ് വരെയുള്ള ഭാഗങ്ങളില്‍ പുഴയുടെ ഒഴുക്കിനു തടസ്സം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി. മഴ കാലം വരുന്നതിന് മുന്‍പുള്ള പ്രവര്‍ത്തനമായാണ് മരങ്ങള്‍ മുറിച്ചത്. വാര്‍ഡ്‌മെമ്പര്‍ ഷൈജ വളപ്പില്‍, കണ്‍വീനര്‍ സിദ്ധീഖ് തെക്കയില്‍, നാസര്‍ എടക്കുനി, സോമന്‍ പുതുകൂടി, മനോജ് കാമ്പ്രത്, ജോണ്‍, സഹദേവന്‍, കബീര്‍, അലി പുതുക്കുടി, ജൂനിയര്‍ എച്ച്.ഐ ഷിജിത എന്നിവര്‍ നേതൃത്വം നല്‍കി.

News

അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല

താമരശ്ശേരി: അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ചേളാരി സ്വദേശിയായ പ്രജീഷിനെയായിരുന്നു പുഴയില്‍ വീണ് കാണാതായിരുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു പ്രജീഷിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെയും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി, പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Local

ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

അടിവാരം: അടിവാരം പൊട്ടിക്കൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കോഴിക്കോട് ചേളാരി സ്വദേശി പ്രജീഷിനെയാണ് (ഉണ്ണി-30) കാണാതായത്. മുക്കം അഗ്‌നിരക്ഷാ സേനയും താമരശ്ശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. അടിവാരം നോളജ് സിറ്റിയിലെ ജീവനക്കാരനാണ് പ്രജീഷ്. വൈകീട്ട് ഏഴ് മണിയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

error: Protected Content !!