kerala politics

പുതുപ്പള്ളിയില്‍ ജയ്കിന് ഹാട്രിക് കിട്ടും,അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും:കെ മുരളീധരന്‍

  • 12th August 2023
  • 0 Comments

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്‍.ഉമ്മൻ ചാണ്ടി ചികിത്സ വിവാദം.സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്.ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്.അത് ജനം തള്ളും ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും.അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരൻ ന്യായീകരിച്ചു പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി […]

Kerala kerala politics

പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

  • 11th August 2023
  • 0 Comments

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നാളെ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ തന്നെ ജെയ്ക്കിന്റെ പേരിനാണ് മുൻതൂക്കം ഉണ്ടായിരുന്നത്. സി പി ഐ എമ്മിന്റെ പുതുപ്പള്ളിയിലെ എട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദേശിച്ചത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണം. ഉമ്മൻചാണ്ടിയുടെ മരണംമൂലമുള്ള സഹതാപമുണ്ടെങ്കിലും […]

Kerala kerala politics

പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ആര്; ഇന്ന് അറിയാം

  • 11th August 2023
  • 0 Comments

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ‌ ഇടതുപക്ഷ സ്ഥാനാർത്ഥി ആരാണെന്ന് ഇന്ന് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി സ്ഥാനാർഥിയെ തീരുമാനിക്കും. ജെയ്ക് സി തോമസിൻ്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും ഔദ്യോ​ഗിക സ്ഥാനാർഥി പ്രഖ്യാപനം. എന്‍ഡിഎ സ്ഥാനാർത്ഥിയെയും ഇന്ന് തീരുമാനിക്കും. തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി […]

Kerala kerala politics

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

  • 10th August 2023
  • 0 Comments

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പ്രചാരണ രംഗത്ത് രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞു കഴിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ പ്രവർത്തകരെ കാണുന്ന തിരക്കിലാണ്. എൽ ഡി എഫ് ബൂത്ത്തല പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ബി ജെ പി സ്ഥാനാർത്ഥിയെ സംബന്ധിച്ച പട്ടിക ഇന്ന് ജില്ലാ നേതൃത്വം ചർച്ച ചെയ്യും. പ്രചാരണത്തിൽ യു ഡി എഫ് മുന്നിലാണ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബൂത്ത് കമ്മറ്റികളിൽ നേരിട്ടെത്തി പ്രവർത്തകരെ കാണുന്ന […]

Kerala News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റിവച്ചു

  • 9th August 2023
  • 0 Comments

പുതുപ്പള്ളിയിൽ ഉപതെരെഞ്ഞടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റി വെച്ച് യു ഡി എഫ്. മാറ്റിവെച്ച പരിപാടികളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ സെപ്റ്റംബർ 4 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പദയാത്ര ഉൾപ്പെടെയുള്ള സമരപരിപാടികളാണ് മാറ്റിയത്. സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റി.ആറു ജില്ലകളിലെ നേതൃയോഗങ്ങൾ നേരത്തെ നടന്നിരുന്നു. […]

Kerala News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

  • 9th August 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ താത് കാലികമായി പിരിയുന്ന നിയമസഭ സെപ്റ്റംബർ പതിനൊന്നിന് വീണ്ടും ചേരും. ഒന്‍പതാം നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴിന് ആരംഭിച്ച് 24 വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കാര്യോപദേശകസമിതി യോഗമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ […]

error: Protected Content !!