വിവാദ പഞ്ചാബ് റാപ്പര്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു
വിവാദ പഞ്ചാബ് റാപ്പര്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു.അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.തെരഞ്ഞെടുപ്പില്‍ സിദ്ദു മത്സരിച്ചേക്കാനും സാധ്യതയുണ്ട്. തന്റെ പാട്ടുകളിലൂടെ തോക്കിനെയും അക്രമത്തെയും മഹത്വവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് 28 കാരനായ സിദ്ദു മൂസേവാലയ്ക്കെതിരെ നിരവധി കേസുകളാണ് ഉള്ളത്. എന്നാല്‍ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നവ്ജ്യോത് സിംഗ് രൂക്ഷമായാണ് പ്രതികരിച്ചത്. കോടതി മുമ്പാകെയുള്ള വിഷയത്തില്‍ […]


