National News

പഞ്ചാബിൽ ആയുധ ശേഖരവുമായി രണ്ട് ഭീകരർ പിടിയിൽ

  • 14th October 2023
  • 0 Comments

പഞ്ചാബിൽ വൻ ആയുധ ശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ.ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 24 കാട്രിഡ്ജുകൾ, ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തയായി പൊലീസ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് […]

National News

ലുധിയാനയിൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്ന് വാതക ചോർച്ച; ഒൻപത് മരണം

  • 30th April 2023
  • 0 Comments

പഞ്ചാബ് ലുധിയാനയിൽ ഗോയൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്ന് വാതകം ചോർന്ന് ഒൻപത് പേർ മരിച്ചു. ഇന്ന് രാവിലെ 7: 30 ഓടെയാണ് സംഭവം നടന്നത് . നിരവധി പേർ ഇപ്പോളും ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട്. വാതകം ചോർന്നതോടെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അധികൃതർ പറഞ്ഞു. ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

National News

പഞ്ചാബിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;വിദ്യാര്‍ഥികളുടെ പ്രതിഷേധം

  • 21st September 2022
  • 0 Comments

പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.ആലപ്പുഴ ചേർത്തല സ്വദേശി അഗിൻ എസ് ദിലീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി ടെക് ഡിസൈന്‍ ഒന്നാം വർഷ വിദ്യാർഥിയാണ് മരിച്ച അഗിൻ.ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പത്തുദിവസത്തിനിടെ കാമ്പസില്‍ രണ്ടുവിദ്യാര്‍ഥികളാണ് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്.ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന്‍ എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് […]

National News

പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിക്ക് കനത്ത തിരിച്ചടി, യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയെ തകര്‍ത്ത് ബിജെപി

  • 26th June 2022
  • 0 Comments

ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഏക എംപി സീറ്റ് നഷ്ടമായി. എഎപിയുടെ സിറ്റിങ് സീറ്റായ സങ്‌രൂര്‍ മണ്ഡലത്തില്‍ ശിരോമണി അകാലിദളിന്റെ സിമ്രന്‍ജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രന്‍ജിത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലം ബിജെപി കീഴടക്കി. സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായ അസംഘഡില്‍ ബിജെപി അട്ടിമറി മുന്നേറ്റം കാഴ്ചവച്ചു. അവസാനം പുറത്തുവന്ന കണക്കു പ്രകാരം, ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് നിരാഹുവ 15,000വോട്ടിന് […]

National News

പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗീകമായി നിർത്തലാക്കി

  • 30th April 2022
  • 0 Comments

പഞ്ചാബിൽ ഖാലിസ്ഥാൻ വിരുദ്ധ റാലിയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ പാട്യാല കാളി ക്ഷേത്രത്തിന് പുറത്ത് വെച്ച് കലാപമുണ്ടായിരുന്നു. കലാപത്തിൽ നാല് പേർ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കി.ഇൻ്റർനെറ്റ്, എസ്എംഎസ് സേവനങ്ങളാണ് നിർത്തലാക്കിയത്. വോയിസ് കോളുകൾക്ക് വിലക്കില്ല.

National News

പഞ്ചാബില്‍ 17 അംഗ മന്ത്രിസഭ,ഭഗത് സിങ്ങിന്റെ ജന്മനാട്ടിൽ സത്യപ്രതിജ്ഞ ബുധനാഴ്ച; സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ച് മന്നും കെജ്‌രിവാളും

  • 13th March 2022
  • 0 Comments

പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി,.മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയ്ക്ക് പുറമെ പതിനാറ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്‌രിവാളും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അമൃത്സറില്‍ റോഡ് ഷോയും നടത്തി.ഇപ്പോള്‍ പഞ്ചാബിലുള്ള പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ ആരെല്ലാമെന്ന് തീരുമാനമെടുക്കൂ. ചരണ്‍ജിത് […]

National News

പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്,രാജിക്കൊരുങ്ങി ചരണ്‍ജിത് സിംഗ് ചന്നി

  • 10th March 2022
  • 0 Comments

ഭരണത്തിലിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തോല്‍വി ഏതാണ്ട് ഉറപ്പിച്ചതോടെ രാജിക്കൊരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയിരിക്കുകയാണ് ചന്നി. ഗവര്‍ണറെ കണ്ട ശേഷം അല്‍പസമയത്തിനകം തന്നെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ ഏറെ പിന്നിലാണ് നിലവില്‍ ചന്നി. ഇവിടെ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി ചരണ്‍ജിത് സിംഗ് ആണ് ലീഡ് ചെയ്യുന്നത്.പഞ്ചാബിലെ 117 നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ […]

National News

പഞ്ചാബിൽ 34.10 ശതമാനം; ഉത്തര്‍പ്രദേശില്‍ 35.8 % ; പോളിംഗ് പുരോഗമിക്കുന്നു

  • 20th February 2022
  • 0 Comments

പഞ്ചാബിലും ഉത്തർപ്രദേശിലും പോളിംഗ് പുരോഗമിക്കുന്നു. പഞ്ചാബിൽ , 1 മണി വരെ 34.10 ശതമാനത്തോളവും ഉത്തർപ്രദേശിൽ .35.8 % ത്തോളവുമാണ് പോളിംഗ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം ‘പഞ്ചാബിന് ദോഷമെന്നും’ അദ്ദേഹം പറഞ്ഞു. ഇതേ സമയം സിദ്ദുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ വിമർശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിന് […]

National News

തെരെഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി പഞ്ചാബിൽ; സുവർണ ക്ഷേത്രം സന്ദർശിച്ചു

  • 27th January 2022
  • 0 Comments

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ . പഞ്ചാബിലെത്തിയ രാഹുൽ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി രാഹുല്‍ ഭക്ഷണം കഴിച്ചു . . മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. . ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം താന്‍ പ്രാര്‍ഥിച്ചു എന്ന ക്യാപ്ഷനോടെ രാഹുല്‍ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു […]

National News

93 ശതമാനം പേരുടെ പിന്തുണ പഞ്ചാബിൽ ഭഗവന്ത് സിങ് മന്‍ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

  • 18th January 2022
  • 0 Comments

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി.സംഗ്‌റൂറില്‍ നിന്നുള്ള എംപി ഭഗവന്ത് സിങ് മാന്‍ ആണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മൊഹാലിയില്‍ വെച്ച് നടന്ന അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. സംഗ്രൂരില്‍നിന്ന് രണ്ടുവട്ടം ആം ആദ്മി പാര്‍ട്ടി എം.പിയായിട്ടുള്ള നേതാവാണ് ഭഗവന്ത് മന്‍. ടെലിവോട്ടിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി കണ്ടെത്തിയത്. 93 ശതമാനം ആളുകളും ഭഗവന്തിന് വോട്ട് ചെയ്തു എന്നാണ് എഎപി പറയുന്നത്. തങ്ങള്‍ക്കിഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് ഫോണിലൂടെയും വാട്ട്‌സ് […]

error: Protected Content !!