Local

പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടിയുടെ ഭരണാനുമതി

പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളേജ്, രാമനാട്ടുകര ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ബസ് റൂട്ടുള്ള ഈ റോഡിന്റെ ആദ്യ ഭാഗം 50 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതാണ്. റോഡിന്റെ കി.മീ 0/600 മുതല്‍ 2/000 വരെയുള്ള ഭാഗം ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്യുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Local

കുന്ദമംഗലത്ത് മാതൃകാ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍ക്കുന്നത്. പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ടു നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ താഴെ നിലയില്‍ വിസിറ്റേഴ്‌സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ടോയ്‌ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്റ് വെപ്പണ്‍സ് റൂം, […]

Trending

എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി

കോഴിക്കോട് : കോഴിക്കോട് ജിക്ക പദ്ധതിയില്‍ തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതക്ക് കുറുകെ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നാഷണല്‍ ഹൈവേ 66 ബൈപ്പാസില്‍ റോഡ് കട്ടിംഗ് ഒഴിവാക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടുന്നതിന് ജാക്ക് ആന്‍റ് പുഷ് രീതിയാണ് ഉപയോഗിക്കുന്നത്. ഈ റോഡ് ആറ് വരിപാതയാക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞാല്‍ പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തിക്ക് അനുമതി നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര […]

Kerala

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം – മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും ഫണ്ട് ഉപയോഗിച്ച് അതേ ഗുണനിലവാരത്തിലാണ് സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്നത്. നവീകരിച്ച അരീക്കാട്-മാത്തറ-പാലാഴി-കോവൂര്‍ റോഡിന്റെ യും ഒടുമ്പ്ര കാവിൽ താഴം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടാണ് കേരളത്തിലെ സർക്കാരിനുള്ളത്. അതുപോലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ […]

Local

ഐടിഐകളുടെ ഭൗതിക സൗകര്യം: നഗരസഭയുടെ പോരായ്മകള്‍ ചര്‍ച്ചയായി

കോഴിക്കോട് : വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലുളള ഐ.ടി.ഐകള്‍ക്ക് സ്ഥലം, കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കോഴിക്കോട് കലക്ടറേറ്റില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടുവള്ളി ഐ.ടി.ഐ സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകള്‍ ചര്‍ച്ചയായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കാം എന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ […]

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും ഔഷധ വൃക്ഷത്തൈയും വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം. ട്രസ്റ്റിന്റെ ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതി പ്രകാരമാണിത്.125 പേർക്ക് കിറ്റ് നൽകി. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. അർഹരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടിയുംഉന്നത വിജയികൾക്കുള്ള […]

Local

കിഡ്‌സ് പാര്‍ക്ക് പി.ടി.എ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തേകാന്‍ കെഎസ്ടിഎ യുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നിറവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം എ.യു.പി സ്‌ക്കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി തയ്യാറാക്കിയ കിഡ്‌സ് പാര്‍ക്ക് അഡ്വ: പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി ടി.മധുസൂദനന്‍ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുരളീധര പണിക്കര്‍ ,പ്രധാനാധ്യാപിക എം.പി ഉഷാകുമാരി, കെഎസ്ടിഎ കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി എന്‍.സന്തോഷ് കുമാര്‍, കെഎടിഎഫ് സെക്രട്ടറി എന്‍.ജാഫര്‍, കെ. വിജീഷ് […]

Local

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം വികസനക്കുതിപ്പിലേക്ക്

കുന്ദമംഗലം : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കുന്ദമംഗലം പി.എച്.സിയിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയപ്പോഴാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഹോസ്പിറ്റൽ വെയ്റ്റിംഗ് […]

Local

പട്ടികജാതി കോളനികളിലെ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്ക്

കുന്ദമംഗലം : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വീതം ഭരണാനുമതി ലഭ്യമാക്കിയ ആമ്പ്രമ്മൽ കോളനി, എ.കെ.ജി കോളനി, ഭൂദാനം കോളനി എന്നിവയുടെ പ്രവൃത്തികൾ സംബന്ധിച്ച് കുന്ദമംഗലം ബ്ലോക്ക് ഓഫീസിൽ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ എ.കെ ഷൗക്കത്ത്, ചാത്തമംഗലം […]

error: Protected Content !!