Local

മൊബൈല്‍ ടവര്‍ റേഡിയേഷനില്‍ നിന്ന് കാന്‍സര്‍, ജനങ്ങളുടെ ആശങ്ക അകറ്റണം; പിടിഎ റഹീം

കുന്നമംഗലം പറക്കുന്നത്ത്തടായില്‍ മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ പ്രസരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നു എന്ന വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക എത്രയും വേഗം അകറ്റണമെന്ന് കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം. നേരത്തെ കുന്ദമംഗലം ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന്‍ വിഷയത്തില്‍ കേസെടുത്തിരുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ ദാസ് കേസെടുക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജില്ല കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു. […]

Local

കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 6.54 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ റോഡ് പ്രവൃത്തികള്‍ക്ക് 6.54 കോടി രുപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് ചേനി മണന്തല റോഡ് -12 ലക്ഷം, കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ്-15 ലക്ഷം, പുല്‍പറമ്പില്‍ തേവര്‍കണ്ടണ്‍ി റോഡ് -10 ലക്ഷം, പാറോക്കണ്‍ണ്ടിയില്‍ പട്ട്യാടത്ത് റോഡ് -10 ലക്ഷം, പൂതംക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -10 ലക്ഷം, ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ് -10 ലക്ഷം, പെരുവഴിക്കടവ് പാണ്ടണ്‍ിവയല്‍ റോഡ്- 39 ലക്ഷം, മാതാംപറമ്പ് പുല്‍പറമ്പില്‍ […]

Local

മാതാംപറമ്പ് പുല്‍പറമ്പ് റോഡിന് 13.60 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാതാംപറമ്പ്-പുല്‍പറമ്പ് റോഡിന് 13.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം  എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചത്. മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള എളുപ്പ വഴിയായി ഉപയോഗിക്കാന്‍ പറ്റുന്ന ഈ റോഡ് കാമ്പ്രത്ത് ചക്കാലക്കല്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണ്

Local

പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാന്‍ അനുമതി

വിവിധ വകുപ്പുകളുടെ അധീനതയിലുള്ളതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാന്‍ അനുമതിയായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളുടെ നിരാക്ഷേപ പത്രം വാങ്ങി ഇത്തരം റോഡുകളുടെ പ്രവൃത്തികള്‍ നടത്താന്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ യോഗമാണ് തീരുമാനമെടുത്തത്.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചതായും എം.എല്‍.എ പറഞ്ഞു.

Local

കുന്ദമംഗലം മിനി സിവില്‍സ്റ്റേഷനിലെ പാര്‍ക്കിംഗിനും എന്‍ട്രന്‍സിനും പുതിയ സംവിധാനം, എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു

  • 18th February 2020
  • 0 Comments

കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തായി വരുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ എ.ഡി.എംനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിന്റെ കോംമ്പൗണ്ട് വഴിയാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശത്തിനുള്ള ഗേറ്റ് നിര്‍മ്മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിംഗിനും സൗകര്യപ്പെടുത്തും. […]

Local

മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി; പി.ടി.എ റഹീം എം.എല്‍.എ

  • 17th February 2020
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആനപ്പാറ, ഓവുങ്ങര, ചേലൂര്‍ സുബ്രമണ്യ ക്ഷേത്രം-ചെത്തുകടവ്., പൈങ്ങോട്ടുപുറം, ചേരിഞ്ചാല്‍; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി – ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂര്‍ റേഷന്‍ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്ക്കടവ് പാലം, കാഞ്ഞിരത്തിങ്ങല്‍ അങ്ങാടി, പാലച്ചോട്ടില്‍, പാലക്കാടി, മലയമ്മ എ.യു.പി സ്കൂള്‍, കോട്ടോല്‍ത്താഴം ജംഗ്ഷന്‍, കുറ്റിക്കുളം, മേലെ മുന്നൂര്‍; ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കമ്പിളിപറമ്പ്, ഒളവണ്ണ ബസാര്‍, പാല, […]

Local

ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉദ്ഘാടനം ചെയ്തു

  • 15th February 2020
  • 0 Comments

കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴില്‍ കുരിക്കത്തൂരിലും മേലെ പതിമംഗലത്തും പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം സെക്ഷന് കീഴില്‍ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്. ഇവയില്‍ കാരന്തൂരിലും പിലാശ്ശേരി പാറമ്മലും സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ നേരത്തേ കമ്മീഷന്‍ ചെയ്തിരുന്നു. 100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ഓരോ ട്രാന്‍സ്‌ഫോര്‍മറിന്റെയും വിതരണ ശേഷി. ഇതിന് മൊത്തം 40 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്. ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തതോടെ കെ.എസ്.ഇ.ബി കുന്ദമംഗലം […]

Local

വായനശാല ഹൈടെക്കാക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം; കളരിക്കണ്ടി നവോദയ വായനശാല ഹൈടെക്കാക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ലാപ് ടോപ്പിന്റെയും പ്രൊജക്ടിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടാണ് പ്രസ്തുത പദ്ധതിക്ക് എം.എല്‍.എ തുടക്കം കുറിച്ചത്. വായനശാല പ്രസിഡണ്ട് ഇ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എ.പി ദേവദാസന്‍, ഡോ. ശീതള്‍ ശ്രീധര്‍ സംസാരിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി സ്വാഗതവും കെ.പി ബാബുരാജന്‍ നന്ദിയും പറഞ്ഞു.

Local

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടിയുടെ ഭരണാനുമതി

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് നിന്ന് പനത്തുതാഴം സി.ഡബ്ല്യു.ആര്‍.ഡി.എം ബൈപ്പാസ് വഴി എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകരമായ ഈ റോഡ് മില്‍മയുടെ സമീപത്തു കൂടിയാണ് കടന്നുപോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വഴി കുന്ദമംഗലം ടൗണില്‍ ബന്ധപ്പെടാതെ കട്ടാങ്ങല്‍, മുക്കം ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ […]

Local

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലം മേഖലാ കേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്ത് സ്ഥലം ലഭിക്കാതിരുന്നതിനാല്‍ മുതലക്കുളം ജില്ലാ ഓഫീസിനോട് ചേര്‍ന്നായിരുന്നു ഇതുവരെ ഈ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കുന്ദമംഗലം നിയോജകണ്ഡലത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായിരുന്ന പ്രയാസം ഈ ഓഫീസ് കുന്ദമംഗലത്തേക്ക് മാറ്റിയതോടെ പരിഹരിക്കപ്പെട്ടിരിക്കയാണ്. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയെന്ന ഉദ്ധേശത്തോടെ ഭക്ഷ്യ വസുതുക്കളുമായി ബന്ധപ്പെട്ട ലൈസന്‍സ് ലഭ്യമാക്കല്‍, പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസ് കേന്ദ്രീകരിച്ച് […]

error: Protected Content !!