മരണത്തെപോലും ആഘോഷമാക്കുന്ന നിലാപാടാണ് മുഖ്യമന്ത്രിയുടേത്; തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയണം
എൽ ഡി എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചിട്ടും പിടിയെ അവഹേളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരോട് കെ വി തോമസ് നന്ദി കേട് കാണിച്ചെന്നും കെ വി തോമസ് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ കരാർ പാലിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുല്ലപ്പള്ളി രാമചന്ദ്രന്റെ […]









