National News

കാർഷിക നിയമം;വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

  • 11th January 2021
  • 0 Comments

കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സ്‌റ്റേ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞതോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്താൻ ഒരുങ്ങി കർഷകർ

  • 2nd January 2021
  • 0 Comments

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്തുമെന്ന്​ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനുള്ളത്. ജനുവരി അഞ്ചിന്​ സുപ്രീംകോടതി കേസ്​ പരിഗണിക്കുന്നുണ്ട്​. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന്​ കുണ്ഡലി-മനേസർ-പാൽവാർ എകസ്​പ്രസ്​ ഹൈവേയിൽ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷകർ അറിയിച്ചു.ജനുവരി 23ന്​ സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന്​ ഡൽഹി ലക്ഷ്യമാക്കി വൻ […]

error: Protected Content !!