വ്യവസായിയിൽ നിന്ന് 16 കോടി രൂപ തട്ടിയെടുത്തു; ചലച്ചിത്ര നിർമാതാവ് രവീന്ദർ അറസ്റ്റിൽ
പ്രശസ്ത ചലച്ചിത്രനിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയ കേസിൽ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ ലിബ്ര പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണക്കമ്പനിയുടെ ബാനറിലാണ് രവീന്ദർ ചന്ദ്രശേഖരൻ സിനിമകൾ നിർമിക്കുന്നത്.2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിന്യം ഊർജമാക്കി മാറ്റുന്ന പവർ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിജയപ്പെടുന്നത്. തുടർന്ന് നിക്ഷേപ കരാറിൽ […]
