National

ഇന്ധന വില കുതിക്കുന്നു;വിലക്കയറ്റത്തിന് സാധ്യത

  • 23rd September 2019
  • 0 Comments

ഡല്‍ഹി; സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്. കോഴിക്കോട് ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

National

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചേക്കും

ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും രണ്ടു രൂപയോളം ബജറ്റില്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ലിറ്ററിന് മൂന്നു രൂപ വീതം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ധന ബജറ്റിനൊപ്പം അവതരിപ്പിച്ച ധന ബില്ലിലാണ് ഇക്കാര്യം പറയുന്നത്. പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി നിജപ്പെടുത്താനാണ് ധനബില്ലില്‍ നിര്‍ദേശിക്കുന്നത്. ധനബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകുന്നതോടെ നികുതി വര്‍ധന നിര്‍ദേശങ്ങള്‍ നടപ്പിലാകും. ഇതോടെ പെട്രോളിന്റെ പ്രത്യേക അധിക തീരുവ 7 രൂപയില്‍ നിന്ന് 10 രൂപയായും ഡീസലിന്റേത് ഒരു രൂപയില്‍ നിന്ന് […]

error: Protected Content !!