Kerala News

ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച വിജയം; നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു

  • 14th November 2023
  • 0 Comments

നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സമരത്തിൽ നിന്ന് പിന്മാറാൻ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി തീരുമാനിക്കുകയായിരുന്നു. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും. വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം […]

Kerala News

മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് സമരം

സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിന്‍വലിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്നും ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ 5 രൂപയാക്കണം,കണ്‍സഷന്‍ നിരക്ക് […]

Kerala News

ചാർജ് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്;സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

  • 27th March 2022
  • 0 Comments

സംസ്ഥാനത്ത് നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണി രാജുവും പങ്കെടുത്തു. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന.ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും […]

Kerala News

സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തിലേക്ക്;നട്ടം തിരിഞ്ഞ് ജനങ്ങൾ

  • 26th March 2022
  • 0 Comments

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സ്വകാര്യ ബസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൊച്ചി മെട്രോയില്‍ തിരക്കു വര്‍ധിച്ചു. തൊഴിലാളികളാണ് ആദ്യ സര്‍വീസുകളില്‍ കൂടുതലും ഉണ്ടായത്. ബസില്ലാത്തത് വളരെയധികം ബുദ്ധിമുട്ടാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലിടങ്ങളിലേക്കുള്ള യാത്രക്കായി ബസിനെയാണ് ഇവരില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്. അതേസമയം […]

Kerala News

ബസ് ചാർജ് വൈകാതെ വർധിപ്പിക്കും;ഇന്നത്തേത് അനാവശ്യ സമരം

  • 24th March 2022
  • 0 Comments

ബസ് ഉടമകളുടെ സമ്മർദ്ദത്തിലൂടെ ചാർജ് വർധിപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് ഇന്നത്തെ ബസ് സമരമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. അധികം താമസിയാതെ ചാർജ് വർധന നടപ്പിലാക്കുമെന്ന് അവർക്ക് തന്നെ അറിയാമെന്നും പരീക്ഷകൾ അടക്കം നടക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. സർക്കാർ തീരുമാനം വൈകിയിട്ടില്ല. ഫെയർ വർധിപ്പിക്കേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചതാണ്. ബസ് ഉടമകൾ ചർച്ചക്ക് തയ്യാറായാൽ ചർച്ച നടത്തും ബസ് മിനിമം നിരക്ക് വർധിപ്പിക്കുന്നതടക്കം ഈ […]

Kerala News

ബജറ്റില്‍ അവഗണിച്ചെന്ന് പരാതി; അനിശ്ചിതകാല സമരത്തിലേക്കെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍

  • 12th March 2022
  • 0 Comments

സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെ അവഗണിച്ചുവെന്ന് സ്വകാര്യ ബസ് ഉടമകള്‍. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് […]

Trending

വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം;21 മുതല്‍ അനിശ്ചിതകാല ബസ് സമരം

  • 8th December 2021
  • 0 Comments

ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍.വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.കഴിഞ്ഞ മാസം എട്ട് മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ടതോടെ ഉടമകള്‍ ഇത് പിന്‍വലിക്കുകയായിരുന്നു. ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.മിനിമം ചാര്‍ജ് […]

Kerala News

ബസ് ചാർജ് വർധിപ്പിച്ചേക്കും; മിനിമം ചാർജ് പത്തുരൂപ ആകാൻ സാധ്യത

  • 9th November 2021
  • 0 Comments

ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് വർധനക്ക് സാധ്യത. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് സമരം മാറ്റിവെച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് ബസുടമകളുടെ വാദം. അത് അം​ഗീകരിക്കാൻ സാധ്യതില്ലെങ്കിലും മിനിമ് ചാർജ് എട്ടിൽ നിന്ന് […]

Kerala News

സ്വകാര്യ ബസ് സമരം;ഗതാഗതമന്ത്രിയുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ ഇന്ന് ചര്‍ച്ച

  • 8th November 2021
  • 0 Comments

നാളെ മുതൽ പണിമുടക്ക് ആരംഭിക്കുന്ന പശ്ചാത്തലത്തിൽസ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.ഗതാഗതമന്ത്രി ആന്റണി രാജുവുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ രാതി 10 നാണ് ചര്‍ച്ച.വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. […]

error: Protected Content !!