Kerala News

സുപ്രീം കോടതി നൽകിയ സമയം അവസാനിച്ചു; കോവിഡ് ഇളവിന് ശേഷം ജയിലിൽ തിരിച്ചെത്താതെ 34 തടവുകാർ

കോവിഡ് കാല ഇളവിൽ പരോളിലിറങ്ങിയ തടവുകാർക്ക് തിരികെ എത്താൻ സുപ്രീംകോടതി നൽകിയ സമയം അവസാനിച്ചിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് 34 തടവുകാർ തിരിച്ചെത്തിയിട്ടില്ലെന്ന് സ്ഥിരീകരണം. തടവുകാരെ കണ്ടെത്താൻ ജയിൽ വകുപ്പ് പൊലീസിന്റെ സഹായം തേടും. സുപ്രീം കോടതി നിർദേശ പ്രകാരം കോവിഡ് കാലത്ത് 770 താവുകാർക്കാണ് പരോൾ അനുവദിച്ചിരുന്നത്. പകർച്ച വ്യാധി ഭീഷണി അകന്നതോടെ തിരിച്ചു വരാൻ നോട്ടീസ് നൽകി. ഇതിൽ പകുതിയോളം പേർ തിരിച്ചെത്തുകയും ചെയ്തു, ഇതേ സമയം പരോളിലിറങ്ങിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും […]

News

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 പേർക്ക് കോവിഡ്

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് . 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 ഓളം തടവുകാര്‍ ഉണ്ട്. അതിനാല്‍ തന്നെ അടുത്തദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ വ്യാപന സാധ്യത കണക്കിലെടുത്ത് ജയിലില്‍ തന്നെ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും.

Kerala

കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാര്‍ക്ക് കോവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആളുകൾക്ക് ഇന്ന് തന്നെ പരിശോധന നടത്തും. റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്നും തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

error: Protected Content !!