റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് 6.30ന്
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് 6.30 ന് സത്യപ്രതിജ്ഞ നടക്കും. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമാണ് വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അതേസമയം മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു. മഹിന്ദയുള്‍പ്പെടെ 13 പേര്‍ക്കാണ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കൊളംബോ ഫോര്‍ട്ട് കോടതിയുടേതാണ് ഉത്തരവ്. ഗോള്‍ഫേസിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. 1994 മുതല്‍ യുണൈറ്റഡ് […]