മുന്നൂറ് കടന്ന് ഇഞ്ചി, ഉള്ളിക്ക് 190; വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
സംസ്ഥാനത്ത് ഇഞ്ചി വില മുന്നൂറ് കടന്നു. ഉള്ളി വില 190 ൽ നിന്ന് മാറ്റമില്ലാതെ തുടരുമ്പോൾ തക്കാളി വീണ്ടും ഉയർന്ന് 140 ൽ എത്തി. പച്ചക്കറി വില കുതിക്കുമ്പോൾ ഹോട്ടലുകളുടെ സ്കോർ ബോർഡായ വിലവിവരപ്പട്ടികയിൽ തുടർച്ചയായ മാറ്റങ്ങളും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് വലിയ കുതിപ്പാണ് ഉണ്ടായത് . മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവിൽപനശാലകളിൽ പല വിലയാണ്. 300 മുതൽ 340 രൂപ വരെ ഈടാക്കുന്നുണ്ട്.രണ്ടാഴ്ച മുൻപ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി […]