രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ച നടക്കണം; തെരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ല ; നരേന്ദ്ര മോദി
ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്നും രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ചകൾ നടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . തെരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അതാത് സംസ്ഥാനങ്ങളിൽ നടക്കട്ടേയെന്നാണ് മോദിയുടെ നിലപാട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി . ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. 2021-2022 വർഷത്തെ സാമ്പത്തിക സർവ്വേ ധനമന്ത്രി ഇരുസഭകളിലും വയ്ക്കും. കൊവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യസഭ രാവിലെയും ലോക്സഭ […]