പണം വാങ്ങി സിനിമയിൽ നിന്ന് പിന്മാറിയെന്ന ആരോപണം; മാധ്യമങ്ങളെ കാണാൻ ആന്റണി വർഗീസ് പെപ്പെ
പണം വാങ്ങി സിനിമയിൽ നിന്ന് പിന്മാറിയെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ നടൻ ആന്റണി വർഗീസ് പെപ്പെ. പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ നടൻ സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറിയതിനാൽ ചിത്രീകരണം തുടങ്ങാൻ കഴിഞ്ഞില്ല എന്നുമായിരുന്നു ആരോപണം. ഇന്ന് രാവിലെ 11മണിക്കാണ് താരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് […]