Kerala News

കോട്ടയത്ത് രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് യുവതി ഏഴ് മാസം ഗർഭിണിയാണ്

കോട്ടയം: കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന രണ്ടു വയസ്സുകാരന്റെ അമ്മയ്ക്കുംകോവിഡ്. 29 കാരിയായ യുവതി 7 മാസം ഗർഭിണിയാണ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ സ്ഥിരീകരിക്കാത്ത കുഞ്ഞിന്റെ അമ്മയുടെ രണ്ടാമത്തെ സ്രവ പരിശോധന പോസിറ്റീവ് ആവുകയായിരുന്നു. ഇവരെ വിമാനത്തവളത്തിൽ നിന്നും കൊണ്ട് വന്ന ഡ്രൈവറെയും ഭർത്താവിന്റെ അമ്മയെയും നിരീക്ഷണത്തിൽ ആക്കി. അമ്മയുമായി യുവതി സമ്പർക്കം പുലർത്തിയിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം

error: Protected Content !!