പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2019-20 വര്‍ഷത്ത പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം നടത്തുന്നതിന് താല്‍പര്യമുള്ള കോളേജുകള്‍, എന്‍ജിഒകള്‍, മഹല്‍ കമ്മറ്റികള്‍, യതീംഖാനകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആഗസ്ത് 5 നകം കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ക്യാംപ് നടത്തിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നാല് ദിവസമായി 8 സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്‌സ്. ചുരുങ്ങിയത് 30 പേരെയെങ്കിലും പങ്കെടുപ്പിക്കുന്ന വര്‍ക്കേ ക്യാമ്പ് അനുവദിക്കൂ. 18 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും […]
