Kerala Local

കോട്ടയത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന് കോവിഡ്

കോട്ടയം: കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വന്ന മലയാളികളിൽ രണ്ടു വയസ്സുകാരന് കോവിഡ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഉഴുവൂരിലേക്ക് വന്നവരാണിവർ. അതെ സമയം അമ്മയുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. രോഗ ലക്ഷണം ഒന്നും തന്നെ നിലവിൽ ഇവർക്കില്ല ഇവരെ കേരളത്തിലേക്ക് വരുന്നതിനു മുൻപ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനിലവിൽ തൃപ്തികരമാണ്. ഇവരുടെ കൂടെ യാത്ര ചെയ്ത മലപ്പുറം സ്വദേശിക്കും രോഗം […]

International Kerala Local

വിദേശത്ത് 4 പ്രവാസി മലയാളികൾ കൂടി മരിച്ചു

തിരുവനന്തപുരം : വിദേശത്ത് പ്രവാസി മലയാളികളുടെ മരണ സംഖ്യ ഉയരുന്നു. ഇന്ന് നാലുപേർ വിദേശത്ത് നിന്നും മരിച്ചതായുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഗൾഫു രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ മരണം ഇതോടെ 68 കടന്നു. അബുദാബിയിൽ ചിറയൻ കീഴ് സ്വദേശി സജീവ് രാജ് , കുവൈറ്റിൽ മലപ്പുറം തിരൂർ സ്വദേശി മുജീബ്,സൗദിയിൽ വെച്ച് കുന്നംകുളം സ്വദേശി ബാലൻ ഭാസി,ഷാർജയിൽ ആലപ്പുഴ ചേർത്തല സാബു ചെല്ലപ്പൻ എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. ഇതിൽ മലപ്പുറം സ്വദേശി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് മരണപെട്ടത്. […]

Kerala News

കുവൈത്തിൽ കോവിഡ് ബാധിച്ച് കോഴി​ക്കോ​ട് സ്വദേശി മരിച്ചു

കു​വൈ​ത്ത് : കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി സ്വ​ദേ​ശി നു​ഹൈ​മാ​ൻ കാ​രാ​ട്ട് മൊ​യ്തീ​ൻ(43) കു​വൈ​റ്റി​ൽ മ​രി​ച്ചു. ഇദ്ദേഹം ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രുന്നു. സി​റ്റി സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. ഗൾഫു രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ മരണം ഇതോടെ 64 ആയി. അടിയന്തര സാഹചര്യത്തിൽ നോർക്ക വഴി മുൻഗണന പരിഗണന നൽകി കൊണ്ട് ആളുകളെ സംസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നിലവിൽ തുടരുകയാണ് . ഇ​ന്ന് മാ​ത്രം മൂ​ന്നു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു

Kerala

പ്രവാസികളുമായി രണ്ടാമത്തെ വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : പ്രവാസികളെ വഹിച്ചുള്ള രണ്ടാമത്തെ വിമാനവും എത്തി. 182 പേരുൾപ്പെട്ട ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂർ ഇന്റർനാഷണൽ വിമാനത്തിലാണ് 10.32 എത്തിയിരിക്കുന്നത്. നേരത്തെ അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് ഇത് വരെ എത്തി ചേർന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലയിലെ പ്രതിനിധി ആളുകളും കോഴിക്കോട് വന്നെത്തിയ വിമാനത്തിൽ ഉണ്ട് . പതിമൂന്നു കെ എസ് ആർ ടി സിയും 30 ഓളം ടാക്‌സിയും ആംബുലൻസും വിമാന താവളത്തിൽ […]

Kerala News

കരുതലോടേ അവർ പറന്നിറങ്ങി… പ്രവാസികൾക്ക് സ്വാഗതം

കൊച്ചി : പരിശ്രമങ്ങൾക്കൊടുവിൽ പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിൽ എത്തി. അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 10.45 ഓടു കൂടി ദുബായ്-കോഴിക്കോട് വിമാനം എത്തി ചേരും . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കരിപ്പൂരിൽ 189 പേരാണ് വന്നിറങ്ങുന്നത്. നേരത്തെ തന്നെ കോവിഡ് പരിശോധന നടത്തിയാണിവർ വിമാന യാത്ര ആരംഭിച്ചത് അല്പസമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഒരുക്കിയ പരിശോധനയ്ക്ക് ശേഷം കൊറന്റൈനിനായി ഒരുക്കിയ കെട്ടിടത്തിലേക്കായി മാറ്റി പാർപ്പിക്കും. സംസ്ഥാനത്ത് വരുന്ന പ്രവാസികൾക്ക് […]

Kerala News

മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ ക്വാറന്റീനിൽ പുനരാലോചന

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിയുന്ന വരെ സംസ്ഥാനത്ത് മദ്യ വില്പന നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ചർച്ചയ്‌ക്കൊടുവിലാണ് ഈ നിലപാടിൽ എത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപകടകരമായ രീതിയിലാണ് മദ്യശാലകൾ തുറന്നതിന്റെ ഭാഗമായി ഉണ്ടായിരുന്നത്. നീണ്ട വരികളും സാമൂഹിക അകലം പാലിക്കാതെ ഉള്ള ലംഘനവും വൻ അപകടം ഉണ്ടാക്കുമെന്നാണ് കണക്കുകകൾ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ കാര്യത്തിൽ സർക്കാർ പുനരാലോചന. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ […]

Local News

നാടിന് പ്രവാസിയുടെ കൈത്താങ്ങ്

കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവരാണ് പ്രവാസികൾ എന്നാൽ ആ കഷ്ടതയിലും തന്റെ കഴിവിന്റെ പരമാവധി സഹായം നാടിന് നല്കാൻ തയ്യാറായി മുൻപോട്ട് വരികയാണ് പ്രവാസിയായ ചേരിഞ്ചാൽ ചാനത്ത് താഴത്ത് സ്വദേശി മുസ്തഫ. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 15, 19 വാർഡിലെ വിവിധ ഭാഗങ്ങലായി ആവിശ്യ സാധനങ്ങൾ അടങ്ങിയ റംസാൻ കിറ്റ് വിതരണം ഇദ്ദേഹത്തിന്റെ സഹായത്തോടെ നടക്കുകയാണ്. കിറ്റ് വിതരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മുസ്തഫയുടെ മകളായ അശ്മിലയാണ്. നേരത്തെയും ഇത്തരം സഹായങ്ങൾക്ക് മുൻപിട്ടറങ്ങിയ ഇദ്ദേഹം രണ്ടാം ഘട്ടമാണ് കിറ്റുകൾ […]

error: Protected Content !!