Kerala News

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്ക് വഴിയും

  • 30th December 2021
  • 0 Comments

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍മേലാണ് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം […]

International News

ഒമാനിലേക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാനദണ്ഡങ്ങൾ

  • 27th December 2021
  • 0 Comments

രാജ്യത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഒമാൻ. 18 വയസിന് മുകളിലുളളവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നുംയാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. ഒമാനിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴി‍ഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ 121 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്.ഇതിനെ തുടർന്നാണ് നിർദേശങ്ങൾ കർശനമാക്കിയത് . ഇതിനിടെ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുളളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് […]

Kerala News

വിദേശത്ത് നിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന കർശനം ; പുതിയ പരിഷ്കാരത്തിനെതിരെ പ്രവാസികൾ

  • 24th February 2021
  • 0 Comments

വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. പുതിയ പരിഷ്‌ക്കാരത്തിന് എതിരെ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.വിദേശത്ത് നിന്ന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് പ്രവാസികള്‍ കരിപ്പൂരിലെത്തുന്നത്. യാത്രക്കാരില്‍നിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നത്. പരിശോധനാ ഫീസ് നല്‍കാന്‍ ഇന്ത്യന്‍ പണം കൈയിലില്ലാത്ത പ്രശ്‌നവും പ്രവാസികളില്‍ പലരും നേരിടുന്നുണ്ട്. വിദേശ കറന്‍സി മാറ്റി നല്‍കാന്‍ കൗണ്ടര്‍ ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു

Local

ചുരത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് ഹൈവേ പോലീസ് രക്ഷകരായി

കുന്ദമംഗലം : യാത്രാ വാഹനം കേടായി ചുരത്തിൽ കുടുങ്ങിയ ഗൾഫ് പ്രവാസികൾ ദുരിതമനുഭവിച്ചത് മൂന്നു മണിക്കൂർ. അവസാനം ഇവരുടെ രക്ഷകരായത് ഹൈവേ പോലീസ്. ബുധനാഴ്ച പുലർച്ചെയാണ് ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ചുള്ളിയോട് ആനപ്പാറ സ്വദേശി അൻവർ സാദിക്കും, മാനന്തവാടി അഞ്ചാംമൈൽ സ്വദേശി മുഹമ്മദ് സാലിയും കരിപ്പൂരിലേക്ക് വിമാനം കയറിയത്. മലപ്പുറം ജില്ലയിൽ രോഗവ്യാപന ഭീഷണിയുള്ളതിനാൽ യാത്രക്കാരെ കണ്ണൂരിൽ ഇറക്കി. ഉച്ചക്ക് 12ന് കണ്ണൂരിൽ എത്തിയ ഇവർക്ക് കെ.എം.സി.സി. പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്രസംവിധാനം ഒരുക്കിക്കൊടുത്തു. ഇവരുടെ […]

Kerala

പ്രവാസികളെ കൊലക്ക് കൊടുക്കരുത് വെൽഫെയർ പാർട്ടി

  • 26th June 2020
  • 0 Comments

കുന്ദമംഗലം: ‘പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭ കാല ക്യാമ്പയിന്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളിൽ അവകാശ പത്രിക പ്രകാശനത്തിന്റെ കുന്ദമംഗലം മണ്ഡലം തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാലിന് നൽകി വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് നിർവ്വഹിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾ ഒപ്പു വെക്കുന്ന നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കും. സെക്രട്ടറിയേറ്റിലേക്കും, […]

Kerala

കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രവാസിയെ കുത്തി പരിക്കേൽപ്പിച്ചു

  • 26th June 2020
  • 0 Comments

കോഴിക്കോട്: ബഹ്‌റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു . വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി അജ്ഞാതനായ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. അക്രമ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു ലിജേഷ് ജൂൺ 18 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ഏഴ് ദിവസം കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. കോഴിക്കോട് വടകര വില്യാപ്പള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് അക്രമണം. വടകര പോലീസ് വിഷയത്തിൽ കേസെടുത്തു

Kerala

പ്രവാസികളോടുള്ള അവഗണന ഒഴിവാക്കുക , ഇന്ധന കൊള്ള അവസാനിപ്പിക്കുക : ടി യു സി സിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

  • 25th June 2020
  • 0 Comments

കുന്ദമംഗലം: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചും, വിദേശത്ത് കുടുങ്ങി കിടക്കുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളെയും നാട്ടിൽ തിരിച്ചെത്തിയക്കണമെന്നും ആവശ്യപെട്ട് കോഴിക്കോട് ജില്ലാ ടി യു സി സിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. പരിപാടി ടി യു സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്‌, കെ ബാലഗോപാലൻ ,അറാഫത് പൂവാട്ട് പറമ്പ് എന്നിവർ […]

Kerala

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട നിലപാട് മാറ്റി സർക്കാർ

  • 24th June 2020
  • 0 Comments

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങി വരവിനായി സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ മാറ്റം വരുത്തി. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമില്ലായെന്നു ഇന്ന് ചേര്‍ന്ന്‌ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്ത സൗദി, ഒമാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ വരുന്നവർക്ക് പി.പി.ഇ കിറ്റ് ഉറപ്പു വരുത്തിയാൽ മതിയാവും . കഴിഞ്ഞ ദിവസം കേന്ദ്രം സർക്കാറിന്റെ ആവിശ്യങ്ങൾ തള്ളിയ സാഹചര്യത്തിലാണ് പുതിയ […]

Kerala News

കണ്ണൂരെത്തിയ പ്രവാസികളിൽ രണ്ടു പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

കണ്ണൂർ : ഇന്നലെ ദുബൈയിൽ നിന്നും കണ്ണൂരെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. കണ്ണൂർ കാസർഗോഡ് സ്വദേശികൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് പ്രവേശിക്കും. ഇവരുടെ സ്രവം ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. കണ്ണൂർ, കാസർഗോഡ്,കോഴിക്കോട് കൂർഗ് സ്വദേശികളായ 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇതിൽ 127 കണ്ണൂരും 58 കാസർഗോഡ് സ്വദേശികളുമാണ് ഇന്നലെ എത്തിയത്. കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തിൽ 2 പേർക്ക് നേരത്തെ രോഗ ലക്ഷണങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തുകയും […]

International National News

വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലുള്ള 6,037 പേരെ പ്രവാസികളെ തിരിച്ചെത്തിക്കും

ന്യൂദല്‍ഹി: വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടമായി മെയ് 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കോവിഡിനെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. 31 രാജ്യങ്ങളിലുള്ളവരെ . 149 വിമാനങ്ങളിലായാണ് ഇന്ത്യയിൽ എത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 6,037 പേർക്കാണ് ഇതോടെ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇതിനായി ഉപയോഗപെടുത്തും. മെയ് അഞ്ചിന് ആണ് വന്ദേ ഭാരത് മിഷന്റെആദ്യ ഘട്ടം ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് […]

error: Protected Content !!