National News

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകൾ;റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങി ;പ്രശാന്ത് ഭൂഷൺ

  • 29th January 2021
  • 0 Comments

സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഗുണ്ടകള്‍ സിംഗു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി

കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

  • 20th December 2020
  • 0 Comments

കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിര്‍ത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളില്‍ റാലിനടത്തുകയും ചെയ്ത നടപടി ബി.ജെ.പിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ബംഗാളില്‍ എത്തിയത്. കൊവിഡിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് ബംഗാളില്‍ ആയിരങ്ങളെക്കൂട്ടിയുള്ള റാലി […]

‘പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം’; പ്രശാന്ത് ഭൂഷണ്‍

  • 23rd November 2020
  • 0 Comments

കേരള പൊലീസ് നിയമഭേദഗതി പിന്‍വലിക്കുന്നെന്ന തീരുമാനത്തെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പിണറായി വിജയന്‍, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അടുത്ത ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. സി.പി.ഐ.എം ദേശീയ നേതൃത്വവും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ […]

National News

‘അടിയന്തരാവസ്ഥയില്‍ പോലും സുപ്രീം കോടതിയുടെ യശസ്സ് ഇത്ര താഴ്ന്നിരുന്നില്ല’; പ്രശാന്ത് ഭൂഷണ്‍

  • 20th November 2020
  • 0 Comments

സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. നാല്‍പത് വര്‍ഷമായി ഞാന്‍ സുപ്രീം കോടതിയെ നീരീക്ഷിക്കുന്നുണ്ട്. വിരമിച്ച ജഡ്ജിമാര്‍, അഭിഭാഷകര്‍, പൗരന്മാര്‍ തുടങ്ങി എല്ലാവരും ഒരു പോലെ ഇത്തരത്തില്‍ സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല. അടിയന്തരാവസ്ഥയില്‍ പോലും സുപ്രീംകോടതിയുടെ യശസ്സ് ഇത്രയും താഴ്ന്നിട്ടില്ല. ജഡ്ജിമാരാണ് കാര്യങ്ങള്‍ ഇവിടെ കൊണ്ടു ചെന്നെത്തിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ദ ഹിന്ദു പത്രത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ കേസ് സുപ്രീം കോടതി ദ്രുതഗതിയില്‍ പരിഗണിച്ചതുമായി ബന്ധപ്പെട്ട് വന്ന […]

‘കൗ കാബിനറ്റ്’ പ്രഖ്യാപിച്ചു, ഇനി ചാണക ജ്ഞാനത്തിനായി കാത്തിരിക്കാം ; പ്രശാന്ത് ഭൂഷൺ

  • 18th November 2020
  • 0 Comments

മധ്യപ്രദേശിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ‘കൗ കാബിനറ്റ്’​ രൂപീകരിക്കാനുള്ള​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഇനി കൗ കാബിനറ്റിൽ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക ‘കൗ കാബിനറ്റ്’​ രൂപീകരിക്കുമെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പ്രഖ്യാപിച്ചത്. കന്നുകാലി വളർത്തൽ, വനം, പഞ്ചായത്ത്​-ഗ്രാമീണ വികസനം, റവന്യു, കൃഷി വികസന വകുപ്പുകൾ എന്നിവയാണ് ‘കൗ കാബിനറ്റിൽ’ ഉൾപ്പെടുക. കൗ […]

‘കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടിലിരിക്കും’, ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

  • 15th November 2020
  • 0 Comments

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ എസ്.കെ.മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ‘ഇ.ഡി ഡയറക്ടറുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ നീട്ടി. കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കും’, പ്രശാന്ത് ഭൂഷണ്‍ കുറിച്ചു. മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.2018 നവംബറില്‍ ചുമതലയേറ്റ മിശ്ര ഈ മാസം 18 ന് […]

‘ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാറുണ്ടാക്കാം’; മോദിയേയും അമിത് ഷായേയും ട്രോളി പ്രശാന്ത് ഭൂഷണ്‍

  • 7th November 2020
  • 0 Comments

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്കടുക്കുകയാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണുള്ളത്. ട്രംപ് പരാജയപ്പെട്ടേക്കാവുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നുത്. ഈ സാഹചര്യത്തില്‍ മോദിയെയും അമിത്ഷായെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രസാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍ പങ്കുവെച്ചത്. മോദിയുടെയും അമിത്ഷായുടെയും ചിത്രത്തിന്റെ ക്യാപ്ഷന്‍ […]

‘രാമരാജ്യം vs യമരാജ്യം’; കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷണ്‍

  • 31st October 2020
  • 0 Comments

മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്‌സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്. ‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഇത് നാലാം തവണയാണ് കേരളം […]

National News

പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം

സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‍ഡെയ്‍ക്കെതിരായ പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിന് അഭിഭാഷകന്‍ കത്ത് നല്‍കിയത്. മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിൽ ചീഫ് ജസ്റ്റിസ്, കൻഹ ദേശീയ പാർക്ക് സന്ദർശിച്ചെന്നും ഇതിനു ശേഷം സ്വന്തം നാടായ നാഗ്‌പുരിലേക്കു ഹെലികോപ്റ്ററിൽ പോയെന്നുമാണ് ഭൂഷന്റെ ട്വീറ്റ്.ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും സുപ്രീംകോടതിയെയും വിമർശിച്ച കേസിൽ […]

error: Protected Content !!