കേരള പോലീസ് ആക്ട് ഭേദഗതി ക്രൂരതയെന്ന് പ്രശാന്ത് ഭൂഷണ്‍; ദുരുപയോഗം ചെയ്യപ്പെടുമെന്നും വിമര്‍ശനം
സെക്ഷന്‍ 118 എ ഉള്‍പ്പെടുത്തിയുള്ള വിവാദ കേരള പൊലീസ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം. സുപ്രീം കോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണിതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു. ഈ നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും അഭിപ്രായപ്പെട്ട പ്രശാന്ത് ഭൂഷണ്‍ സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. വിവാദ കേരള പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ […]