അശ്ലീലചിത്രത്തിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു;പരാതിയുമായി യുവതി,പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല
അശ്ലീലചിത്രത്തില്‍ യുവാവിനെ കബളിപ്പിച്ച് അഭിനയിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.വെബ് സീരീസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. തനിക്കുണ്ടായ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. ഒരു പെൺകുട്ടിയും ഇനി ചതിയിൽ വീഴരുത്. നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥ എന്നും പെൺകുട്ടി വ്യക്തമാക്കി.എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉന്നയിക്കുന്നത്. യുവതി അഭിനയിച്ച ചിത്രം അടുത്തിടെ എസ്മ ഒടിടി പ്ലാറ്റ്ഫോമിലൂടെ […]
